തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകരുടേത് സ്വതന്ത്ര സംഘടന എന്നു പറയുന്നത് വെറും വ്യാജമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. സിപിഎമ്മിന്റെ ഏറാന്‍ മൂളികള്‍ മാത്രമാണെന്നത് പരസ്യമായ രഹസ്യമാണെന്ന് ഭാരതീയ വ്യാപാരി വ്യവസായി സംഘം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസത്തില്‍ വിശ്വസിക്കുന്നവരല്ല എന്നതുകൊണ്ട് ഒറ്റപ്പെടുത്തുന്ന സംഘടനയുടെ ഭാഗമാകേണ്ടതില്ല. രാജ്യത്ത് ഏതു പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ക്കും സംഘടിക്കാം. ഇടത് വലത് മുന്നണികള്‍ക്കും മത തീവ്രവാദ സംഘടനകള്‍ക്കും ഏറാന്‍ മൂളുന്നവരുടെ ഭാഗമായി നില്‍ക്കേണ്ട ഗതികേടില്ല. മുരളീധരന് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരായ പി ശ്രീകുമാര്‍, ശിവാ കൈലാസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
വി ശ്രീകുമാര്‍ കഴക്കൂട്ടം അധ്യക്ഷം വഹിച്ചു. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി വി മഹേഷ് മുഖ്യ പ്രഭാഷണം നടത്തി. ചെങ്കല്‍ രാജശേഖരന് നായര്‍, സംഘടനാ ഭാരവാഹികളായ വി. സദാശിവന്, കെ ബി ഹരികുമാര്‍, ചാല ജി എസ് മണി, വെങ്കിട്ടരാമന് ശര്‍മ്മ, പി ആര് സോംദേവ്, ഇടയ്ക്കോട് സുധി, ഗണപതി പോറ്റി എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: