തിരുവനന്തപുരം: ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ യദു വിജയകൃഷ്ണന്റെ പുതിയ നോവല്‍ ‘ ദ സ്റ്റോറി ഓഫ് അയോധ്യ’ പ്രകാശനം ചെയ്തു. ത്രേതായുഗം മുതല്‍ രാമക്ഷേത്ര നിര്‍മ്മിതി വരെയുള്ള അയോധ്യയുടെ ചരിത്രം പശ്ചാത്തലമാക്കിയുള്ള ഇംഗല്‍ഷ് നോവലാണ്. ‘ഇന്ത്യന്‍ ചരിത്രം, രാഷ്ട്രീയം, പുരാണങ്ങള്‍ എന്നിവയുടെ മിശ്രിതം’ എന്ന് വിശേഷിപ്പിക്കാവുന്ന നോവല്‍ ഗരുഡ പ്രകാശനാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്
ആധുനിക ഭാരതീയ സാഹിത്യത്തിന്റെ അസ്തിത്വത്തിനും വികാസത്തിനും രാമായണവും ശ്രീരാമനും സീതയും ചെലുത്തിയ സ്വാധീനം ചെറുതല്ല. പുരാണം എന്ന നിലയില്‍ വ്യത്യസ്ഥ രീതിയില്‍ ഏതാണ്ട് എല്ലാ ഭാഷകളിലും എഴുതപ്പെട്ടു എന്നതു മാത്രമല്ല. കഥ, കവിത, നാടകം ചരിത്രം, നോവല്‍ തുടങ്ങി എല്ലാതത്തരം സാഹിത്യ ശാഖകളിലും രാമായണ കഥാപാത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ചിത്രങ്ങളായും സിനിമകളായായും രാമായണം എത്തി.മലയാളത്തില്‍ ഇന്നും ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്നത് എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണമാണ്.
നോവലിന്റെ കാര്യം എടുത്താല്‍ രാവണനെ കേന്ദ്രീകരിച്ച് ആനന്ദ് നീലകണ്ഠന് എഴുതിയ ‘അസുര’ ബെസ്റ്റ് സെല്ലറായിന്നു. സീതയേയും ഹനുമാനേയും മണ്ഡോധരിയേയും നായകസ്ഥാനത്തി നിര്‍ത്തുന്ന നോവലുകളും നല്ല രീതിയില്‍ വായിക്കപ്പെട്ടു. ഇതിലെല്ലാം രാമായണത്തിലെ കഥാപാത്രങ്ങളാണ് പുനസൃഷ്ട്രിക്കപ്പെട്ടത്. എന്നാല്‍ യദു വിജയകൃഷ്ണന്റെ നോവലില്‍ കേന്ദ്രസ്ഥാനത്ത് അയോധ്യയാണ് എന്നതാണ് പ്രത്യേകത. പേരുകൊണ്ട് ചരിത്ര പുസ്തകം എന്ന തോന്നല്‍ ഉണ്ടെങ്കിലും മികവാര്‍ന്ന ആഖ്യായന രീതികൊണ്ട് നല്ലൊരു നോവലിന്റെ വായനാനുഭവം സ്റ്റോറി ഓഫ് അയോധ്യ നല്കുന്നു. വസ്തുതകള്‍ക്ക് വികാരവും ഭാവനയും നാടകീയതയും ഒക്കെ നല്കിയിരിക്കുന്നു. സത്യത്തിന്റെ വശത്തുനിന്നുള്ള ചരിത്രം പറച്ചിലിനപ്പുറം സാഹിത്യ നിലവാരം ഉള്ള സൃഷ്ടി.
അയോധ്യയുടെ യഥാര്‍ത്ഥ കഥ, വഞ്ചനയുടെയും വീര്യത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും പ്രതിരോധത്തിന്റേയും വിജയത്തിന്റേയും ആണെന്ന് യദുവിന്റെ നോവല്‍ വെളിവാക്കുന്നു.
ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി ശ്രീകുമാറിന് നല്കി പുസ്തകം പ്രകാശനം ചെയ്തു. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ രാമന് പിള്ള അധ്യക്ഷം വഹിച്ചു. രഞ്ജിത്ത് കാഞ്ഞിരത്തില്‍ പുസ്തക പരിചയം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: