ആലക്കോട്: ഭൂരഹിത ആദിവാസികള്‍ക്ക് പതിച്ചു നല്‍കുന്നതിന് സര്‍ക്കാര്‍ ഏറ്റെടുത്ത പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഭാഗമായുള്ള ആലക്കോട് എസ്റ്റേറ്റിലെ കാപ്പിമല എസ്റ്റേറ്റ് ഭൂമി വന്യമൃഗങ്ങളുടെ താവളമായി മാറിയത് നാട്ടുകാരെ ഭീതിയിലാഴ്‌ത്തുന്നു. കാപ്പിമല ടൗണിനോട് ചേര്‍ന്നുള്ള 14 ഏക്കര്‍ ഭൂമിയാണ് കാട്ടുപന്നി അടക്കമുള്ള വന്യമൃഗങ്ങളുടെയും രാജവെമ്പാല ഉള്‍പ്പെടെയുള്ള ഇഴ ജന്തുക്കളുടെയും താവളമായത്.
സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി ആദിവാസികള്‍ക്ക് വിതരണം ചെയ്യാത്തതിനാല്‍ കാടുപിടിച്ചു കിടക്കുകയാണ്. പട്ടാപ്പകല്‍പോലും കാപ്പിമല ടൗണിലും പരിസരങ്ങളിലും വന്യമൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും ശല്യം വര്‍ധിച്ചിട്ടുണ്ട്. ആദിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്യുന്ന കാര്യത്തിലും കാട് വെട്ടിത്തെളിച്ച് വന്യമൃഗശല്യം തടയുന്നതിലും അധികൃതര്‍ അനാസ്ഥ കാട്ടുകയാണ്. കാപ്പിമല ഗവണ്‍മെന്റ് യുപി സ്‌കൂള്‍, അങ്കണവാടി, പള്ളി തുടങ്ങിയ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നത് എസ്റ്റേറ്റിന് സമീപത്താണ്.
സ്‌കൂളിലേക്കും അങ്കണവാടിയിലേക്കും പോകുന്ന കുട്ടികളും പള്ളികളിലേക്ക് പോകുന്നവരും പുലര്‍ച്ചെ ക്ഷീരസംഘത്തില്‍ പാല്‍ അളക്കാന്‍ പോകുന്ന ക്ഷീരകര്‍ഷകര്‍ അടക്കമുള്ളവരും ഭീതിയോടെയാണ് റോഡിലൂടെ സഞ്ചരിക്കുന്നത്. നിരവധി ബൈക്ക് യാത്രക്കാരും കാല്‍നടയാത്രക്കാരും കാട്ടുപന്നികളുടെ ആക്രമണത്തിന് ഇരയായി ഇപ്പോഴും ചികിത്സയിലാണ്. വിനോദസഞ്ചാരകേന്ദ്രമായ പൈതല്‍ മലയിലേക്കും മഞ്ഞപുല്ലിലേക്കുള്ള പാതയും ഇതിനോട് ചേര്‍ന്നാണ്.
ആലക്കോട് പി.ആര്‍ രാമവര്‍മ രാജയുടെ ഉടമസ്ഥതയിലായിരുന്ന കാപ്പിത്തോട്ടം പതിറ്റാണ്ടണ്ടുകള്‍ക്ക് മുമ്പ് സര്‍ക്കാര്‍ മിച്ചഭൂമിയായി ഏറ്റെടുത്ത് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എസ്റ്റേറ്റിന്റെ ഭാഗമാക്കിയതായിരുന്നു. പിന്നീട് 15 വര്‍ഷം മുമ്പ് ഭൂരഹിത ആദിവാസികള്‍ക്ക് പതിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ചാണ് പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ നിന്ന് സര്‍ക്കാര്‍ കാപ്പിമയിലെ എസ്റ്റേറ്റുമേറ്റെടുത്തത്. എന്നാല്‍ നാളിതുവരെയായിട്ടും ഒരു സെന്റ് ഭൂമിപോലും എസ്റ്റേറ്റില്‍ നിന്ന് ആദിവാസികള്‍ക്ക് നല്‍കിയിട്ടില്ല.
പലവിധ ന്യായങ്ങള്‍ പറഞ്ഞ് ഭൂമി വിതരണത്തിന്റെ കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ കൈമലര്‍ത്തുകയാണ്. എസ്റ്റേറ്റിലെ കാപ്പിത്തോട്ടം പരിചരണം ഇല്ലാതെ പൂര്‍ണമായും നശിച്ചു കഴിഞ്ഞു. കാപ്പിമലയുടെ പേരിനു തന്നെ കാരണമായ കാപ്പിത്തോട്ടമാണ് വിസ്മൃതിയിലായിക്കൊണ്ടണ്ടിരിക്കുന്നത്. കോടികള്‍ വിലമതിക്കുന്ന കൂറ്റന്‍ മരങ്ങളും എസ്റ്റേറ്റിലുണ്ടണ്ട്. സംരക്ഷണത്തിന് നടപടിയില്ലാതെ വന്നതോടെ ഇവയും നാശത്തിലേക്ക് കൂപ്പുകുത്തുകയാണ്. കാടുവെട്ടിത്തെളിച്ച് എസ്റ്റേറ്റ് സംരക്ഷിക്കുന്നതിനും വന്യമൃഗശല്യം തടയുന്നതിനും അര്‍ഹരായവര്‍ക്ക് ഭൂമി വിതരണം ചെയ്യുന്നതിനും അധികൃതര്‍ അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: