കോഴിക്കോട്: കെ റെയില്‍ പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കുന്ന സ്ഥലത്തിന് കമ്പോളവിലയുടെ ഇരട്ടിയാണ് നഷ്ടപരിഹാരമായി നല്‍കുന്നതെന്നും അതുക്കുംമേലെ നല്കാന് സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കോഴിക്കോട് പ്രസ് ക്ലബ് സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നാടിന്റെ ഭാവിയെ കുറിച്ചാണ് മാദ്ധ്യമങ്ങള്‍ ചിന്തിക്കേണ്ടത്. സ്ഥാപിത താല്പര്യങ്ങള് മുന്‍നിറുത്തിയുള്ള കുത്തിത്തിരിപ്പുകള്‍ക്ക് ഇട കൊടുക്കരുത്. ചെറിയ ചെറിയ സംഭവങ്ങള്‍ ഊതി പെരുപ്പിക്കുന്ന പ്രവണത കൂടുന്നു. ഇത് ശരിയാണോ എന്ന് മാദ്ധ്യമങ്ങള്‍ സ്വയം ചിന്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയപാതാ വികസനത്തില്‍ ഭൂമിയേറ്റടുക്കുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായി. ഒടുവില്‍ ഗഡ്കരിയെ കണ്ടു. അദ്ദേഹം കാര്യങ്ങള്‍ കേട്ടു. ഭൂമി നേരത്തേ ഏറ്റെടുത്തിരുന്നെങ്കില്‍ ദേശീയ പാത നേരത്തേ വന്നേനെ. ഓരോ പദ്ധതിയും നടപ്പാക്കേണ്ട സമയത്ത് നടപ്പാക്കണം. ഒരു കൂട്ടര്‍ക്ക് മാത്രം എതിര്‍പ്പുള്ളതുകൊണ്ട് പദ്ധതി നടപ്പാക്കാതിരിക്കാനിവില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞയാഴ്ച ഒരു കുഞ്ഞിനേയും കൊണ്ട് ഒരു സ്ത്രീ സമരത്തിന് വന്നു. പൊലീസ് നടപടിയുണ്ടായപ്പോള്‍ അതിനെ മാധ്യമങ്ങള്‍ കാര്യമായി വിമര്‍ശിച്ചുയ കുഞ്ഞിനെയും കൊണ്ടാണോ സമരത്തിന് വരേണ്ടത്? മാധ്യമങ്ങള്‍ പറയുന്നത് ജനം പൂര്‍ണമായും വിശ്വസിച്ചിരുന്ന കാലമൊക്കെ കഴിഞ്ഞു. അങ്ങനെ വിശ്വസിച്ചിരുന്നെങ്കില്‍ താനിപ്പോള്‍ ഇങ്ങനെ ഇവിടെയിരുന്ന് സംസാരിക്കില്ലല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: