തിരുവനന്തപുരം: എതിരാഭിപ്രായം പറയുന്ന മാധ്യമപ്രവര്‍ത്തകരെ ഗൂണ്ടായിസത്തിലൂടെ നേരിടുന്ന സിപിഎം ഇടപെടലിന്റെ ഒടുവിലത്തെ ഉദാഹരണമായി ഏഷ്യാനെറ്റ് മാധ്യമപ്രവര്ത്തകന് വിനു വി. ജോണും. പണിമുടക്കില്‍ റോഡിലിറങ്ങിയ സാധാരണക്കാരനെ ആക്രമിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇത്തരത്തില്‍ സിഐടിയു നേതാവ് എളമരം കരീമിനെ ആരെങ്കിലും ആക്രമിക്കുമോ എന്ന ചോദ്യമാണ് വിനുവിനെതിരേ തിരിയാന്‍ സിപിഎം കാരണം. ഏഷ്യാനെറ്റ് ന്യൂസിലേക്ക് സിഐടിയു നേതൃത്വത്തിലുള്ള മാര്‍ച്ചിനു പിന്നാലെ വിനുവിന്റെ വീട് ലക്ഷ്യമാക്കിയാണ് സിപിഎമ്മിന്റെ പുതിയ ആക്രമണം.
വിനു വി ജോണിന്റെ തിരുവനന്തപുരം പേരൂര്‍ക്കടയിലെ വീടിന്റെഗേറ്റില് ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ പോസ്റ്റര്‍ ഒട്ടിച്ചു. വിനുവിനെതിരെ ഭീഷണി മുഴക്കുന്ന പോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നത് സിഐടിയു പേരൂര്‍ക്കട ഏരിയ കമ്മറ്റിയുടെ പേരില്‍ ഉള്ളത്. ഭീഷണിപ്പെടുത്തുന്ന വിധത്തിലാണ് പോസ്റ്റര്‍. പോസ്റ്ററിലെ വാചകങ്ങള്‍ ഇങ്ങനെയാണ്:”വിനു വി ജോണ്‍ മാധ്യമ ഗുണ്ടയോ? സംസ്ക്കാര ശൂന്യനായ ഏഷ്യാനെറ്റ് അവതാരകന് വിനു വി ജോണിനെതിരെ പ്രതിഷേധിക്കൂ! പ്രതികരിക്കൂ!!
വിഷയത്തില്‍ വിനു പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താനുള്ള സിപിഎം ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. വിനു പറയാത്ത കാര്യം തെറ്റായ വിധത്തില്‍ പ്രചരിപ്പിച്ചാണ് സിപിഎം ഏഷ്യാനെറ്റ് ന്യൂസ് അവതാരകനെതിരെ സംഘടിതമായി രംഗത്തുവന്നിരിക്കുന്നത്.ഏതാനും ദിവസമായി കരീമിനെ ആക്രമിക്കാന്‍ വിനു ആഹ്വാനം ചെയ്തുവെന്ന് തെറ്റായി പ്രചരിപ്പിച്ചാണ് തുടര്‍ച്ചയായി സംഘടിത ആക്രമണം അവതാരകനെതിരെ നടക്കുന്നത്. നേരത്തേ, ഏഷ്യാനെറ്റിലേക്ക് ട്രേഡ് യൂണിയന് നടത്തിയ മാര്‍ച്ചില്‍ തന്നെ പുറത്താക്കണമെന്ന് കാട്ടി ഉയര്‍ത്തിയ പോസ്റ്റര്‍ ട്വിറ്ററില്‍ കവര്‍ ഫോട്ടോയാക്കി ഇട്ടു വിനു സിപിഎമ്മിന് പരിഹസിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: