മോസ്കോ: റഷ്യയില്‍ ഉക്രൈന് ഹെലികോപ്റ്റര്‍ നടത്തിയ ആക്രമണത്തില്‍ റഷ്യയുടെ എണ്ണപ്പാടം കത്തി. യുദ്ധം തുടങ്ങി 35 ദിവസം പിന്നിട്ടിട്ടും ഇതാദ്യമായാണ് ഉക്രൈന്റെ ഭാഗത്ത് നിന്നും റഷ്യയുടെ മണ്ണില്‍ അതിശക്തമായ ആക്രമണം നടന്നത്.
ഈ ആക്രമണത്തിന്റെ വീഡിയോ ദൃശ്യം പ്രചരിക്കുകയാണ്. രണ്ട് ഉക്രൈന് ഹെലികോപ്റ്റര്‍ റഷ്യയുടെ ബെല്‍ഗൊറോഡ് മേഖലയിലേക്ക് താഴ്ന്ന് പറന്നെത്തിയെന്ന് ബെല്‍ഗൊറോഡ് ഗവര്‍ണര്‍ പറഞ്ഞു. റഷ്യയുടെ എണ്ണ സംഭരണശാലയില്‍ കൃത്യമായി ഇതില്‍ ഒരു ഹെലികോപ്റ്റര്‍ ആക്രമണം നടത്തി. ദശലക്ഷക്കണക്ക് ഗാലന് എണ്ണയാണ് കത്തിനശിച്ചത്.
എന്നാല്‍ ഉക്രൈന് പ്രതിരോധമന്ത്രാലയ വക്താവ് ഇത് നിഷേധിച്ചു. ഉക്രൈന് പ്രതിരോധ യുദ്ധതന്ത്രങ്ങള്‍ മാത്രമാണ് പയറ്റുന്നതെന്നായിരുന്നു വക്താവായ ഒലെക്സാന്റര് അവകാശപ്പെടുന്നത്. രണ്ട് ഹെലികോപ്റ്ററുകള്‍ റഷ്യന്‍ മേഖലയില്‍ താഴ്ന്നു പറന്നതായി സിഎന്‍എന്‍ വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു. ഏകദേശം 16000 ക്യൂബിക് മീറ്റര്‍ എണ്ണ കത്തിനിശിച്ചു.
മോസ്കോയില്‍ നിന്നും ഉക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്കിവീലേക്കുള്ള റോഡിലാണ് ബെല്‍ഗൊറോഡ്. രണ്ട് റഷ്യന്‍ തൊഴിലാളികള്‍ക്ക് പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: