കല്‍ക്കട്ട: മമത ബാനര്‍ജി യുടെ പിഎച്ച്ഡി ബിരുദം വിവാദത്തിലായിരുന്നു. 1985ല്‍, ജാദവ്പൂരില്‍ നിന്നുള്ള അന്നത്തെ കോണ്‍ഗ്രസ് എംപിയായിരുന്ന മമത ബാനര്‍ജി പേരിനൊപ്പം ഡോക്ടര്‍ എന്ന ഉപയോഗിക്കുകയും ചെയ്തു. മമത ഡോക്ടറേറ്റ് പൂര്‍ത്തിയാക്കിയെന്ന് അവകാശപ്പെട്ട ‘ദ യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ജോര്‍ജിയ’ എന്ന പേരില്‍ സ്ഥാപനം നിലവിലില്ലെന്ന് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് എജ്യുക്കേഷണല്‍ ഫൗണ്ടേഷന്‍ പ്രഖ്യാപിച്ചതോടെ മമതയുടെ ഗവേഷക നേട്ടം തട്ടിപ്പെന്നു തെളിഞ്ഞു..
കല്‍ക്കട്ട സര്‍വകലാശാലയില്‍ നിന്ന് ഇസ്ലാമിക് ഹിസ്റ്ററിയില്‍ എംഎ ബിരുദം നേടിയ മമത ബാനര്‍ജി 1982ല്‍ തന്റെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ‘ഡോക്ടറേറ്റ്’ ലഭിച്ചതായി അവകാശപ്പെട്ടിരുന്നു. ഡോ. കരുണ പാദ ദത്തയുടെ മാര്‍ഗനിര്‍ദേശപ്രകാരം ‘മുഗള്‍ കാലഘട്ടം ഭരണകൂടത്തിലും നയങ്ങളിലും ചെലുത്തിയ സ്വാധീനം’ എന്നവിഷയത്തിലാണ് ഡോക്ടറേറ്റ് എന്നാണ് പറഞ്ഞത്.
ഡോ. കരുണ ദത്തയും ‘ഈസ്റ്റ് ജോര്‍ജിയ യൂണിവേഴ്‌സിറ്റി’യില്‍ നിന്ന് ‘പിഎച്ച്ഡി’ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നായിരുന്നു അവകാശപ്പെട്ടത്. അധ്യാപകനും വിദ്യാര്‍ത്ഥിക്കും വ്യാജ ഡോക്ടറേറ്റുകളാണുള്ളതെന്ന് വെളിപ്പെട്ടതതോടെ മമത പേരിനുമുന്നിലുള്ള ‘ഡോക്ടര്‍’ എടുത്തുമാറ്റി.
വ്യാജ ഡോക്ടറേറ്റ്കാരി മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുമ്പോളാണ് യഥാര്‍ത്ഥ ഡോക്ടറേറ്റ്കാരിയായ ബംഗാളില്‍ മുന്‍ മുഖ്യമന്ത്രിയുടെ സഹോദരി തെരുവില്‍ അലയുന്ന വാര്‍ത്ത.
മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ മീരയുടെ സഹോദരിയായ ഇറ ബസുവാണ് തെരുവില്‍ കഴിയുന്നത് . പശ്ചിമബംഗാള്‍ നോര്‍ത്ത് 24 പരാഗണസ് ജില്ലയിലെ ബരാബസ് പ്രദേശത്തുള്ള തെരുവിലാണ് ഇറ ബസുവിന്റെ ജീവിതം.
വഴിയോര കച്ചവടക്കാരില്‍ നിന്ന് ഭക്ഷണം വാങ്ങിക്കഴിച്ച് കടത്തിണ്ണകളില്‍ അന്തിയുറങ്ങി ജീവിതം തള്ളി നീക്കുകയായിരുന്നു ഇറ ബസു. മൂന്ന് പതിറ്റാണ്ടിലേറെ കാലം സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്ത ഇവര്‍ വൈറോളജിയില്‍ പി.എച്ച്.ഡി ബിരുദധാരി കൂടിയാണ്. ബംഗാളിയും ഇംഗ്ലീഷും നന്നായി സംസാരിക്കാനറിയാവുന്ന ഇറ സംസ്ഥാന അത്!ലറ്റ് കൂടിയായിരുന്നു. ടേബിള്‍ ടെന്നീസിലും ക്രിക്കറ്റിലും മികവ് തെളിയിച്ചിട്ടുണ്ട്.ബസു തെരുവില്‍ കഴിയുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ മുനിസിപ്പാലിറ്റി അധികൃതര്‍ അവരെ അവിടെ നിന്നും ആശുപത്രിയിലേക്കു മാറ്റി മെഡിക്കല്‍ പരിശോധനക്കും വിധേയമാക്കിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: