ബാങ്കോക്ക്:തായ് ലാന്റിലെ പൈ എന്ന പ്രദേശവുമായി അങ്ങേയറ്റം പ്രണയത്തിലായിരിക്കുകയാണ് മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍. ഏതാനും ആഴ്ചകള്‍ ചെലവഴിക്കാനാണ് പൈയില്‍ എത്തിയതെങ്കിലും ഈ പ്രദേശവുമായി പ്രണയത്തിലായെന്നും ഇവിടെ കുംഗ്ഫു പരിശീലനം ആസ്വദിക്കുന്നുണ്ടെന്നും വിസ്മയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഇവിടെ കുംഫു പരിശീലിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം വിസ്മയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. കവി കൂടിയായ വിസ്മയ നീണ്ട കുറിപ്പും ഈ വീഡിയോയ്ക്കൊപ്പം പങ്കുവെച്ചിരിക്കുന്നു. തായ് ലന്റില് എത്തിയ വിസ്മയയുടെ കുംഫു പരിശീലന രംഗങ്ങളും പൈ സന്ദര്‍ശനവും ഏറെ പേര് ഇന്‍സ്റ്റഗ്രാമില്‍ വീക്ഷിച്ചു.
പൈയിലെ മൃഗങ്ങള്‍ക്കുള്ള ഒരു അഭയകേന്ദ്രം സന്ദര്‍ശിച്ചതായും വിസ്മയ പറയുന്നു. ഇവിടെ പലരീതിയില്‍ കിട്ടിയ മൃഗങ്ങള്‍ക്ക് അഭയം കൊടുക്കുന്ന സ്ഥലമാണിത്. ഇവിടെ പലതരം നായ്ക്കളെയും കുതിരകളെയും പന്നികളെയും പട്ടിക്കുള്ളികളെയും കണ്ടതായി ആവേശത്തോടെ വിസ്മയ പറയുന്നു. സുന്ദരമായ പൈയിലെ പ്രകൃതി ദൃശ്യങ്ങളിലേക്കുണരുന്നതും പര്‍വ്വതത്തിനടുത്തുള്ള കുംഗ്ഫു പരിശീലനവും ഒരു മാന്ത്രിമാനുഭവമെന്നെ പറയേണ്ടൂ- വിസ്മയ കുറിക്കുന്നു.
തന്നെ ക്ഷമയോടെ കുംഫു പരിശീലിപ്പിച്ച പരിശീലകര്‍ക്ക് നന്ദിയുണ്ടെന്നും ഇവിടേക്ക് തീര്‍ച്ചയായും മടങ്ങിവരുമെന്നും വിസ്മയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ബ്രീത്തിംഗ് ടെക്നിക്കുള്പ്പെടെ ശരീരത്തിലെ ജീവശക്തിയെ ഉണര്‍ത്തുന്ന കിഗോംഗും (ചികുങ് എന്നും ഉച്ചാരണം) വിസ്മയയ്ക്ക് ഏറെ ബോധിച്ചു. കുംഗ്ഫു പഠിപ്പിക്കുന്ന ഗുരു ഇയെയ്നും വിസ്മയ നന്ദി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: