മുംബൈ: ക്ഷേത്ര നഗരിയില്‍ ഇറച്ചി, മത്സ്യം വ്യാപരങ്ങള്‍ നിരോധിച്ച് ദെഹു മുനിസിപ്പല്‍ കൗണ്‍സില്‍. മാംസവും മത്സ്യവും വില്‍ക്കുന്ന കടകള്‍ നടത്തുന്നുണ്ടെങ്കില്‍ ഉടന്‍ അടച്ചുപൂട്ടണമെന്നും അല്ലാത്തപക്ഷം നിയമലംഘകര്‍ക്കെതിരെ പോലീസ് നടപടികള്‍ സ്വീകരിക്കുമെന്നും ദേഹു നഗര്‍ പഞ്ചായത്ത് ചീഫ് ഓഫീസര്‍ പ്രശാന്ത് ജാദവ് വ്യക്തമാക്കി.
കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെ ഘടകകക്ഷിയായ എന്‍സിപി നേതൃത്വം നല്കുന്ന ഭരണസമിതിയാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. പൂനെയില്‍ ഏര്‍പ്പെടുത്തിയ ഇറച്ചി, മത്സ്യം നിരോധം തുടരുമെന്നും കൗണ്‍സില്‍ വ്യക്തമാക്കി. ഐകകണ്ഠേനയാണ് തീരുമാനം എടുത്തിരിക്കുന്നത്.
മഹാരാഷ്ട്രയിലെ ഏറ്റവും പ്രശസ്തമായ സന്ത് തുക്കാറാം മഹാരാജ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ദേഹു നഗരത്തിലാണ്. നാട്ടുകാരുടെയും സന്ത് തുക്കാറാം മഹാരാജിന്റെ ഭക്തരുടെയും വികാരം പരിഗണിച്ചാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നത്.
ദെഹു ഗ്രാമപഞ്ചായത്ത് മുനിസിപ്പല്‍ കൗണ്സിലായിമാറിയതിന് ശേഷമുള്ള തെരഞ്ഞെടുപ്പില്‍ എന്‍സിപിയാണ് അധികാരത്തില്‍ എത്തിയത്. തുടര്‍ന്ന് ആദ്യ പൊതുയോഗത്തില്‍ ഒരിക്കല്‍ കൂടി മാംസമത്സ്യ വില്പന നിരോധിക്കുന്ന പ്രമേയം പാസാക്കി. നിരോധനം ഏറ്റവും കൂടുതല്‍ പ്രതിരോധത്തിലാക്കിയത് മുസ്ലീം വ്യാപാരികളെയാണ്. മുനിസിപ്പല്‍ പരിധിയില്‍ മുന്നൂറിലധികം കടകള്‍ മുസ്ലീങ്ങളുടേതായിട്ടുണ്ട്. ഇവ ഉടനെ പൊളിച്ച് നീക്കണമെന്നും ഇതിന് മാര്‍ച്ച് 31 വരെ സമയപരിധി നല്‍കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: