തിരുവനന്തപുരം: നാല് വര്‍ഷം മുന്‍പ് അപ്രത്യക്ഷയായ ജെസ്ന മരിയ ജെയിംസിനെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി സിബിഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേരളത്തിലാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്. കേസന്വേഷണം ഏറ്റെടുത്ത് ഒരു വര്‍ഷത്തിന് ശേഷമാണ് സിബി ഐ ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്.
കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാംവർഷ വിദ്യാർത്ഥിനിയായിരുന്ന ജെസ്ന മരിയ ജെയിംസിനെ 2018 മാർച്ച് 22നാണ് കാണാതായത്. മുണ്ടക്കയത്തുള്ള ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞു പോയ ജെസ്‌ന പി്ന്നീട് തിരിച്ചെത്തിയില്ല.ജെസ്നയെ തിരിച്ചറിയാനുള്ള അടയാളങ്ങൾ ലുക്കൗട്ട് നോട്ടീസില്‍ വിവരിക്കുന്നത് ഇങ്ങിനെയാണ്: “ഉയരം – 149 സെന്‍റിമീറ്റർ. മെലിഞ്ഞ ശരീരം, വെളുത്ത നിറം, ചുരുണ്ട മുടി, നെറ്റിയുടെ വലതുവശത്ത് കാക്കപ്പുള്ളി, കണ്ണട ധരിച്ചിട്ടുണ്ട്, പല്ലിൽ കമ്പിയിട്ടിട്ടുണ്ട്.”
ജെസ്നയെപ്പറ്റി വിവരങ്ങൾ ലഭിക്കുന്നവർ 8138096089, 9846127111, 8921325808 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്നാണ് സിബിഐ ലുക്കൗട്ട് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വിവരങ്ങൾ അറിയിക്കുന്നവരെക്കുറിച്ചുള്ള കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും നോട്ടീസ് പറയുന്നു.
ജെസ്നയെ തട്ടിക്കൊണ്ടു പോയതാണെന്നും അവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നുമാണ് വീട്ടുകാരുടെ വിശ്വാസം. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും പത്തനംതിട്ട മുൻ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും മുമ്പ് കേസ് അന്വേഷിച്ചിരുന്നു.
കേരളപൊലലീസില്‍ നിന്നും പിന്നീട് കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ബെംഗളൂരു, പുനെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി. സിസിടിവി ദൃശ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു അന്വേഷണം. ഏരുമേലി വരെ ജെസ് പോയതിന്റെ സൂചനകള്‍ സിസിടിവിയില്‍ നിന്നും ലഭിച്ചിരുന്നു. ജെസ്‌നയോടൊപ്പം രണ്ട് പേര്‍ കൂടി ഉണ്ടെങ്കിലും ഇവരെ തിരിച്ചറിയാനായില്ല. ജെസ്നയെ ചിലര്‍ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിരിക്കുകയാണെന്ന പരാതിയും ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: