തിരുവനന്തപുരം: രണ്ടര വര്‍ഷത്തിന് ശേഷം കന്യാകുമാരിയില്‍ നിന്ന് ജയന്തി ജനത പൂനെയില്‍ തൊട്ടു. ഇന്നലെയാണ് ‘ജയന്തി ജനത എക്സ്പ്രസ്’ വീണ്ടും മഹാരാഷ്ട്രയിലേക്കുള്ള സര്‍വീസ് വീണ്ടും തുടങ്ങിയത്. കന്യാകുമാരിയില്‍ നിന്ന് ഗണപതിഹോമം നടത്തി ആരതി ഉഴിഞ്ഞ് വീലുകളില്‍ നാരങ്ങായും വെച്ച് ആചാരപരമായാണ് ‘ജയന്തി ജനത’ സര്‍വീസ് തുടങ്ങിയത്.
ഉത്കൃഷ്ട് ശ്രേണിയില്നിന്നുമാറി പുതിയ ലിങ്കെ ഹോഫ്മാന്‍ ബുഷ് (എല്‍.എച്ച്.ബി.) കോച്ചുകളാണ് ട്രെയിനുള്ളത്. പുതിയ സമയക്രമത്തിലാണ് പൂനെവരെയേ സര്‍വീസ് നടത്തുന്നത്. തീവണ്ടിയുടെ പുതിയ പേര് കന്യാകുമാരി-പുണെ എക്സ്പ്രസ് എന്നാണ്. തിരുവന്തപുരം അടക്കമുള്ള സ്റ്റേഷനുകളില്‍ സ്വീകരണം ഏറ്റുവാങ്ങിയാണ് ട്രെയിന്‍ സര്‍വീസ് നടത്തിയത്.
രാവിലെ 8.25ന് കന്യാകുമാരിയില്‍നിന്ന് യാത്രതുടങ്ങി അടുത്ത ദിവസം രാത്രി 10.20ന് പുണെയില്‍ എത്തിച്ചേരും. രാത്രി 11.50ന് പുണെയില്‍ നിന്ന് തിരിക്കും. പുണെയ്ക്കുള്ള യാത്രയില്‍ രാവിലെ 10.15നാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തുക. കോവിഡിനുശേഷം കേരളത്തില്‍നിന്ന് ഉത്തരേന്ത്യയിലേക്ക് ആദ്യ അണ് റിസര്‍വ്ഡ് കോച്ചുകളുമാണ് സര്‍വീസ് നടത്തുന്ന ആദ്യട്രെയിന്‍ ജയന്തിയാണ്.
കന്യാകുമാരിയില്‍നിന്നുള്ള സര്‍വീസില്‍ ചാലക്കുടി, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി, ഒറ്റപ്പാലം സ്റ്റേഷനുകളില്‍ നിര്‍ത്തും. എന്നാല്‍ പുണെയില്‍നിന്ന് കന്യാകുമാരിയിലേക്കുള്ള സര്‍വീസില്‍ ഈ സ്റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തില്ല. കന്യാകുമാരിയിലേക്കുള്ള യാത്രയില്‍ തൃപ്പൂണിത്തുറ, തിരുവനന്തപുരം പേട്ട സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: