ന്യൂദല്‍ഹി: അസമിലെ രണ്ട് രാജ്യസഭാ സീറ്റുകളില്‍കൂടി വിജയിച്ചതോടെ ചരിത്രത്തില്‍ ആദ്യമായി രാജ്യസഭയില്‍ സെഞ്ചുറിയടിച്ച് ബിജെപി. ബിജെപി സ്ഥാനാര്‍ഥിയായ പബിത്ര ഗൊഗോയ് മാര്‍ഗരിറ്റയും, സഖ്യകക്ഷിയായ യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍ സ്ഥാനാര്‍ഥി റുങ്വ്ര നര്‍സാരിയുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
1988ന് ശേഷം രാജ്യസഭയില്‍ അംഗ സംഖ്യ 100 കടക്കുന്ന ആദ്യ പാര്‍ട്ടിയാണ്. 12 പ്രതിപക്ഷ എംഎല്‍എമാര്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്തു. 7 കോണ്‍ഗ്രസ് അംഗങ്ങളും, 5 എഐയുഡിഎഫ് അംഗങ്ങളുമാണ് ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്തത്. രാജ്യസഭയില്‍ ബിജെപിയ്ക്ക് 101 അംഗങ്ങളാണ് ഇപ്പോഴുള്ളത്.
രാജ്യസഭയിലേക്ക് ഒഴിവുവന്ന 13 സീറ്റുകളിലേക്ക് ഇന്നലെ നടന്ന തിരഞ്ഞെടുപ്പിലാണ് ചരിത്രനേട്ടമാണ് ബിജെപി സ്വന്തമാക്കിയത്. അസം, ത്രിപുര, നാഗാലാന്‍ഡ് എന്നീ മൂന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നും ഹിമാചല്‍ പ്രദേശില്‍നിന്നുമാണ് ബിജെപിയുടെ നാല് സ്ഥാനാര്‍ഥികള്‍ രാജ്യസഭയിലേക്ക് എത്തിയത്.
ത്രിപുരയില്‍ സിപിഎം സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് മാനിക് സാഹ രാജ്യസഭയിലെത്തി. രാജ്യസഭയുടെ ചരിത്രത്തില്‍ ആദ്യമായി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്ന് കോണ്‍ഗ്രസിന് ഒരു അംഗം പോലുമില്ലാതായി. ഇനി രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷം എല്ലാവരുംകൂടി ഒന്നിച്ച് ചേര്‍ന്നാലും ബിജെപിയെ തോല്‍പ്പിക്കാന്‍ സാധിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: