തിരുവനന്തപുരം : പാര്‍ട്ടി അംഗങ്ങളുടെ പ്രായവും മാനദണ്ഡമാകുന്നതോടെ വഴിവെയ്‌ക്കുന്നത് മുതിര്‍ന്ന നേതാവ് എസ്. രാമചന്ദ്രന്‍ പിള്ളയുടെ കൊഴിഞ്ഞുപോക്കിലേക്ക്. 75 വയസ്സ് എന്ന മാനദണ്ഡം ബാധകമാകുന്നതോടെ പാര്‍ട്ടി കോണ്‍ഗ്രസ്സിന് ശേഷം എസ്ആര്‍പി പോളിറ്റ് ബ്യൂറോയില്‍ നിന്നും പടിയിറങ്ങും. നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് പ്രായത്തില്‍ ഇളവ് ലഭിച്ചിട്ടുള്ളത്.
75 വയസ്സ് പിന്നിട്ടെങ്കിലും പിണറായി പോളിറ്റ് ബ്യൂറോയില്‍ തന്നെ തുടരും. പിണറായിയെ കൂടാതെ കോടിയേരി ബാലകൃഷ്ണ്‍, എം.എ. ബേബി എന്നിവരും തുടരും. അതേസമയം എസ്ആര്‍പിയുടെ ഒഴിവിലേക്ക് പകരം ആരായിരിക്കുമെന്നതും ചോദ്യമുയരുന്നുണ്ട്. എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്‍ ആ സ്ഥാനത്തേയ്‌ക്ക് വരുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
പോളിറ്റ് ബ്യൂറോ സ്ഥാനം ഒഴിയുന്നതിന് പിന്നാലെ എസ്ആര്‍പി കേന്ദ്ര കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി തുടര്‍ന്നേക്കും. കേന്ദ്ര കമ്മിറ്റിയില്‍ രണ്ട് പ്രത്യേക ക്ഷണിതാക്കള്‍ അടക്കം 18 പേരാണ് കേരളത്തില്‍ നിന്നുള്ളത്. പാലൊളി മുഹമ്മദ് കുട്ടി, വി.എസ്. അച്ചുതാനന്ദന്‍ എന്നിവരാണ് ക്ഷണിതാക്കള്‍. പിണറായിയേയും കോടിയേരിയേയും കൂടാതെ പി.കെ. ശ്രീമതി, എ.കെ. ബാലന്‍, ടി.എം. തോമസ് ഐസക്, കെ.കെ. ശൈലജ, എം.എ. ബേബി എളമരം കരീം, കെ. രാധാകൃഷ്ണന്‍, എം.വി. ഗോവിന്ദന്‍, ഇ.പി. ജയരാജന്‍, എം.എ. ബേബി, പി. കരുണാകരന്‍, വൈക്കം വിശ്വന്‍, എം.സി. ജോസഫൈന്‍ എന്നിവരാണ് മറ്റ് കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍.
ഇതില്‍ പ്രായാധിക്യം മൂലം പി. കരുണാകരന്‍, വൈക്കം വിശ്വന്‍ എന്നിവര്‍ കേന്ദ്രകമ്മിറ്റി അംഗമെന്ന സ്ഥാനം ഒഴിഞ്ഞേക്കും. ഒപ്പം ജോസഫൈനും പ്രത്യേക ക്ഷണിതാവായ പാലൊളിയും ആ സ്ഥാനം ഒഴിയും. പകരം മന്ത്രിമാരായ പി. രാജീവ്, മുഹമ്മദ് റിയാസ്, കെ.എന്‍. ബാലഗോപാല്‍ എന്നിവരും ഈ സ്ഥാനത്തേയ്‌ക്ക് വരും. എന്നാല്‍ എസ്ആര്‍പിക്കൊപ്പം വി.എസ് അച്ചുതാനന്ദന്‍ ഇത്തവണയും പ്രത്യേക ക്ഷണിതാവായി തുടരുമെന്നാണ് സൂചനകള്‍ ഏപ്രില്‍ 10 മുതല്‍ 23 വരെ കണ്ണൂരിലാണ് സിപിഎം കേന്ദ്ര കമ്മിറ്റി നിശ്ചയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: