തിരുവനന്തപുരം: നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈയില്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും ബിജെപി പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനാണ് പ്രഥമ പരിഗണനയെന്നും ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഗോത്രവര്‍ഗ വനിതാ നേതാക്കളായ അനുസൂയ ഉയ്കെ (ഛത്തീസ്ഗഢ് ഗവര്‍ണര്‍), ദ്രൗപതി മുര്‍മു (മുന്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍) എന്നിവരുടെ പേരുകളും രാഷ്ട്രപതി സ്ഥാനത്തേക്ക് പാര്‍ട്ടി പരിഗണിക്കുന്നുണ്ട്.
ഉയ്കെയ്ക്കും മുര്‍മുവിനും പുറമെ പ്രചാരത്തിലുള്ള മറ്റ് രണ്ട് പേരുകള്‍ കര്‍ണാടക ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെഹ്ലോട്ടിന്റെയും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെയും ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ്, ഗെഹ്ലോട്ട് ബിജെപിയുടെ മുതിര്‍ന്ന ദളിത് മുഖവും രാജ്യസഭയിലെ പാര്‍ട്ടി നേതാവുമായിരുന്നു. ലിബറല്‍ കാഴ്ചപ്പാടുകള്‍ക്ക് പേരുകേട്ട നേതാവാണ് ആരിഫ് മുഹമ്മദ് ഖാന്.
ജൂണ്‍ പകുതിയോടെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിജ്ഞാപനം ചെയ്യപ്പെടുകയും ഒരു മാസത്തിന് ശേഷം വോട്ടെടുപ്പ് നടത്തുകയുമാണ് പതിവ്. ഇതിന് പിന്നാലെയാണ് രാജ്യസഭാ ചെയര്മാന് കൂടിയായ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്. പ്രതിപക്ഷ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: