കൊല്ലം: സ്ത്രീകള്‍ക്ക് നേരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളില്‍ നിന്നും സ്വയം പ്രതിരോധത്തിലൂടെ രക്ഷനേടുന്നതിന് സ്വയം പ്രതിരോധ പരിശീലനം ശ്രീനാരായണ വനിതാ കോളേജില്‍ ആരംഭിച്ചു.
കൊല്ലം സിറ്റി പോലീസും കൊല്ലം ശ്രീനാരായണ വനിതാ കോളേജ് വിമന്‍ സെല്ലും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലൂടെ സ്വയം പ്രതിരോധ മാര്‍ഗ്ഗങ്ങളെ സംബന്ധിച്ച് സാങ്കേതിക മാര്‍ഗ്ഗങ്ങള്‍ വിദ്യാര്‍ഥിനികള്‍ക്ക് പകര്‍ന്ന് നല്കി. സ്ത്രീകളെ ശാരീരികമായും മാനസികമായും സജ്ജരാക്കി സ്വയം പ്രതിരോധത്തിലൂടെ ആക്രമികളില്‍നിന്നും രക്ഷനേടാന്‍ ഇത് പെണ്‍കുട്ടികളെ പ്രാപ്തരാക്കും.
സ്ത്രീശാക്തീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതിന് വിദ്യാര്‍ഥിനികളെ സജ്ജരാക്കാന്‍ സെല്‍ഫ് ഡിഫന്‍സ് സഹായിക്കുമെന്നും ഉദ്ഘാടകനായ സിറ്റി പോലീസ് കമ്മീഷണര്‍ നാരായണന് പറഞ്ഞു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. നിഷാ ജെ തറയില്‍ അധ്യക്ഷനായി. എഎസ്പി ജോസി ചെറിയാന്, ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ സോണി ഉമ്മന്‍ കോശി, കോളേജ് വിമന്‍ സെല്‍ കോര്‍ഡിനേറ്റര്‍ ഡോ. ശില്‍പ്പാ ശശാങ്കന്, അസിസ്റ്റന്റ് പ്രൊഫ. വീണ. ജെ എന്നിവര്‍ സംസാരിച്ചു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ റജീന ബീവിയുടെ നേതൃത്വത്തിലായിരുന്നു ക്ലാസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: