മുംബൈ: വിഖ്യത ചലച്ചിത്രം കശ്മീര്‍ ഫയല്‍സിനെതിരെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. കശ്മീരി ഹിന്ദുക്കളുടെ പലായനത്തിന്റെ കഥ പറയുന്ന ചിത്രം തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ശരദ് പവാര്‍ ആരോപിച്ചു. ചിത്രത്തിന്റെ പ്രദര്‍ശനം തടയുന്നതിന് പകരം നികുതിയിളവ് നല്‍കുകയാണ് സംസ്ഥാനങ്ങള്‍ ചെയ്തതെന്നും പവാര്‍ കുറ്റപ്പെടുത്തി.
പാര്‍ട്ടിയുടെ ന്യൂനപക്ഷ വിഭാഗത്തിന്റെ ദല്‍ഹി സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു പവാറിന്റെ വിവാദ പരാമര്‍ശം. പാകിസ്ഥാനി തീവ്രവാദികളാലാണ് കശ്മീരി പണ്ഡിറ്റുകള്‍ താഴ്വരയില് നിന്നും തുരത്തപ്പെട്ടത്. സിനിമ വിഷലിപ്തമായ സാഹചര്യമാണ് സമൂഹത്തില്‍ സൃഷ്ടിച്ചിരിക്കുന്നതെന്നും പവാര്‍ പറഞ്ഞു.
ചിത്രം റിലീസ് ആകുന്നതിന് മുന്‍പ് തന്നെ നിരവധി ഭീഷണികള്‍ ഉയര്‍ന്നിരുന്നു. കശ്മീരികളുടെ അവസ്ഥ തുറന്ന് പറയുന്ന ചിത്രത്തിനെതിരെ വ്യാജ പ്രചാരണങ്ങളും നടന്നു. തുടര്‍ന്ന് റിലീസ് ചെയ്തതോടെ സിനിമയ്ക്ക് പ്രശംസകള്‍ കിട്ടിയിരുന്നു. കുറച്ച് തീയേറ്ററില്‍ മാത്രം ഇറക്കിയ സിനിമ പിന്നീട് നിരവധി തിയേറ്ററുകളിലും റിലീസ് ചെയ്തു.
സിനിമ കാണാന്‍ പൊലീസുകാര്‍ക്ക് അവധി നല്‍കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ ചിത്രത്തിന് നികുതിയിളവും പ്രഖ്യാപിച്ചിരുന്നു. സിനിമ കണ്ടതിന് ശേഷം വിവേക് അഗ്നിഹോത്രിയുടെ കാലില്‍ വീണ് ഒരു അമ്മ കരയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചര്‍ച്ചയായിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവ് അഭിഷേക് അഗര്‍വാളും, വിവേക് അഗ്നിഹോത്രിയും ഭാര്യ പല്ലവി ജോഷിയും റിലീസിന് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച. തുടര്‍ന്ന് ചിത്രത്തിന് അദ്ദേഹം എല്ലാവിധ ആശംസകളും നേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: