Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചിരിപ്പൂരത്തിന് മുപ്പത് വയസ് ….. അരങ്ങിലെ ഹാസ്യവുമായി നന്ദകിഷോർ നെല്ലിക്കൽ

കുഞ്ഞുണ്ണിമാഷുടെ നമ്പൂരിഫലിതങ്ങൾ എന്ന ഹാസ്യസമാഹാരത്തിൽ നിന്നും, കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ നിന്നും തെരഞ്ഞെടുത്ത ഫലിതങ്ങളെ സമകാലീനസംഭവങ്ങളുമായി കൂട്ടിയിണക്കി നമ്പൂരിഫലിതങ്ങൾ എന്ന പേരിൽ ഹാസ്യരസ പ്രധാനമായ ഒരു പുതിയ ഏകാഭിനയകലാരൂപം 1992ൽ സ്വയം ചിട്ടപ്പെടുത്തി നന്ദകിഷോർ കോഴിക്കോട് ടൗൺ ഹാളിൽ വച്ച് അവതരിപ്പിച്ചു.

മണികണ്ഠന്‍ കുറുപ്പത്ത് by മണികണ്ഠന്‍ കുറുപ്പത്ത്
Apr 1, 2022, 10:42 am IST
in Kerala

തൃശൂർ: നമ്പൂതിരി ഫലിതങ്ങളിലൂടെയും ഫലിത പ്രഭാഷണങ്ങളിലൂടെയും അരങ്ങിൽ നന്ദഹാസം വിടർത്തിയ നന്ദകിഷോറിന്റെ കലാജീവിതം മൂന്ന് പതിറ്റാണ്ട് പിന്നിടുന്നു. കൂത്തിന്റെയും തുള്ളലിന്റെയും പാഠകത്തിന്റെയും ശൈലികൾ സമന്വയിപ്പിച്ച് വേദികളിൽ ഫലിത പ്രഭാഷകനായി നിറസാന്നിദ്ധ്യമാവുകയാണ് മികച്ച അഭിനേതാവ് കൂടിയായ നന്ദകിഷോർ. 

തൃശ്ശൂർ വല്ലച്ചിറ മണ്ണത്ത് ലക്ഷ്മി നാരായണ മേനോൻ-നെല്ലിക്കൽ അമ്മു അമ്മ ദമ്പതികളുടെ മകനായ നന്ദകിഷോർ ( 60 ) അരിമ്പൂരിലാണ് താമസം. സാഹിത്യകാരനും, നിരൂപകനും, കവിയും അധ്യാപകനുമായിരുന്ന പിതാവിൽ നിന്നായിരുന്നു നന്ദകിഷോർ തന്റെ കലാജീവിത പ്രവേശനത്തിനുള്ള പ്രചോദനം ഉൾക്കൊണ്ടത്. ഏഴാം ക്ലാസുവരെ വല്ലച്ചിറ ഗവ. യു. പി. സ്കൂളിൽ പഠിച്ചു. ചേർപ്പ് സി. എൻ. എൻ. ബോയ്‌സ് ഹൈസ്‌കൂളിൽ ഹൈസ്‌കൂൾ വിദ്യാഭ്യാസം. പ്രീ-ഡിഗ്രി, ബി.കോം എന്നിവ തൃശൂർ ഗവ. കോളേജിൽ. എം. കോം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ.  

1984 ൽ എം.കോം. പാസായ ശേഷം നന്ദകിഷോർ തൃശൂർ അരണാട്ടുകരയിലുള്ള സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്നെങ്കിലും ആ കോഴ്സ് പൂർത്തിയാക്കിയില്ല. 1985 ജൂലൈ മുതൽ 1986 സെപ്റ്റംബർ വരെ എറണാകുളം ഔവർ പാരലൽ കോളേജിൽ അധ്യാപകനായിരുന്നു. അതിനുശേഷം തൃശൂർ നഗരത്തിലെ വിവിധ പാരലൽ കോളേജുകളിൽ പഠിപ്പിച്ചു. ഇക്കാലത്താണ് പ്രസിദ്ധ നാടക സംവിധായകൻ ജോസ് ചിറമ്മലിനെ പരിചയപ്പെടുന്നത്. തുടർന്ന് അദ്ദേഹം നേതൃത്വം നൽകി സ്ഥാപിച്ച “റൂട്ട്” എന്ന നാടകസംഘത്തിൽ ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി. മുദ്രാരാക്ഷസം എന്ന നാടകത്തിൽ സൂത്രധാരനായി നന്ദകിഷോർ വേഷമിട്ടു. അതോടൊപ്പം തന്നെ വല്ലച്ചിറയിൽ പ്രവർത്തിച്ചിരുന്ന കളിയരങ്ങ് എന്നു പേരുള്ള കലാ-നാടക പഠനസംഘത്തിലും പ്രവർത്തിച്ചിരുന്നു.

കുഞ്ഞുണ്ണിമാഷുടെ നമ്പൂരിഫലിതങ്ങൾ എന്ന ഹാസ്യസമാഹാരത്തിൽ നിന്നും, കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ നിന്നും തെരഞ്ഞെടുത്ത ഫലിതങ്ങളെ സമകാലീനസംഭവങ്ങളുമായി കൂട്ടിയിണക്കി നമ്പൂരിഫലിതങ്ങൾ എന്ന പേരിൽ ഹാസ്യരസ പ്രധാനമായ ഒരു പുതിയ ഏകാഭിനയകലാരൂപം 1992ൽ സ്വയം ചിട്ടപ്പെടുത്തി നന്ദകിഷോർ  കോഴിക്കോട് ടൗൺ ഹാളിൽ വച്ച് അവതരിപ്പിച്ചു. തുടർന്ന്  കേരളത്തിലും വിദേശത്തുമായി ആറായിരത്തിലധികം വേദികളിൽ നന്ദകിഷോറിന്റെ ഫലിത പ്രഭാഷണങ്ങൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. നമ്പൂരിഫലിതങ്ങളിലെ ആക്ഷേപഹാസ്യാവതരണവും, നാടകവേദികളിലെ മികച്ച അഭിനയപാടവവുമാണ്‌ നന്ദകിഷോറിനെ ചലചിത്രമേഖലയിലും ശ്രദ്ധേയനായ നടനാക്കി മാറ്റിയത്. വിനയപൂർവ്വം വിദ്യാധരൻ, ശാന്തം, കസ്തൂരിമാൻ, ജോർജ്ജേട്ടൻസ് പൂരം, പൊറിഞ്ചു മറിയം ജോസ്, അള്ള് രാമേന്ദ്രൻ, ഓം ശാന്തി ഓശാന, ലൗഡ് സ്പീക്കർ, ആട്ടക്കഥ, കലി, ഒരു മെക്സിക്കൻ അപാരത, ഗാനഗന്ധർവൻ, ഉട്ടോപ്യയിലെ രാജാവ്, വെള്ളരിപ്രാവിന്റെ ചങ്ങാതി തുടങ്ങി അറുപതിലധികം ചലചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കസ്തൂരിമാനിലെ ഫാദറിന്റെ വേഷം ജനശ്രദ്ധ നേടിയതാണ്. സിനിമക്ക് മുൻപ് ദൂരദർശൻ സംപ്രേഷണം ചെയ്ത സ്കൂൾ ഡയറി എന്ന സീരിയലിൽ നമ്പൂതിരി മാഷ് എന്ന വേഷം നന്ദകിഷോർ ചെയ്തിട്ടുണ്ട്.

ടെലിവിഷനിൽ തട്ടീം മുട്ടീം എന്ന ഹാസ്യപരമ്പരയിലെ ശങ്കരൻ എന്ന പ്രവാസിയുടെ വേഷം നന്ദകിഷോറിന്റെ അഭിനയത്താൽ പ്രേഷക ശ്രദ്ധ പിടിച്ചുപറ്റിയതാണ്‌. ഹാസ്യ സമാഹാരങ്ങളായ വികടവാണി, നന്ദഹാസം, മന്ത്രാലയകുബേരൻ – (രാഘവേന്ദ്രസ്വാമികളുടെ ജീവചരിത്രം), വിശ്വമംഗളപ്രാർഥന (മഹർഷി മഹാകവി ഗുരുശ്രീ പ്രൊഫസർ പി. കൃഷ്ണകുമാർ രചിച്ചത്) എന്ന ഗ്രന്ഥത്തിനുള്ള കമന്ററി എന്നിവ നന്ദകിഷോറിന്റെ രചനകളാണ്. വികടവാണി എന്ന ഹാസ്യ സമാഹാരത്തിന്‌ ഹാസ്യ സാഹിത്യത്തിനുള്ള 2006-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.  

1991 മുതൽ 17 വർഷം കോഴിക്കോട് സർവകലാശാലയിൽ നന്ദകിഷോർ ജോലി നോക്കി. പിന്നീട് തൃശൂർ അഗ്രി. യൂണിവേഴ്സിറ്റിയിലും ജോലി ചെയ്തു. ടെലിവിഷൻ ചാനലുകളിൽ സ്ഥിരമായി തൃശൂർ പൂരത്തിനും, പുലിക്കളിക്കും ദൃക്സാക്ഷി വിവരണവും നന്ദകിഷോർ ചെയ്യുന്നുണ്ട്. ലതയാണ് നന്ദകിഷോറിന്റെ ഭാര്യ. മക്കൾ : പ്രഹ്ളാദൻ, കാളിദാസൻ

Tags: Nandakishore NellikalComedianReviewerpoetനാടകം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പി.ഐ. ശങ്കരനാരായണൻ ആശുപത്രിയിൽ

India

തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ ആർ. വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം

Vicharam

ഇടം തിരിഞ്ഞ്, വലം തിരിഞ്ഞ്

Article

ഇന്ന് അടല്‍ജി ജന്മദിനം: കുട്ടികള്‍ക്കായി വാതിലുകള്‍ തുറന്ന നേതാവ്

Article

പൊളിച്ചെഴുതണം കലോത്സവ മാനുവല്‍

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ വെടിമരുന്ന് ശേഖരം പിടികൂടി : കണ്ടെടുത്തത് 184 കിലോഗ്രാം വെടിമരുന്ന്

ഹോട്ടൽ ഉടമ സക്കീർ ഹുസൈനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം : പ്രതി ഇർഷാദ് പിടിയിൽ

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നു ; ഇന്ത്യയ്‌ക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ഇറാൻ അംബാസഡർ

ഒന്നും പറയാൻ കിട്ടാത്തതിനാൽ വ്യാജ വാർത്തകൾ എഴുതുന്നത് ചിലർക്ക് ശീലമായി മാറി ; ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു ; ആർ ശ്രീലേഖ

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

മാരാര്‍ജി ഭവനില്‍ ബിജെപി 47-ാം സ്ഥാപനദിനം ആഘോഷിച്ചു

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

‘കാസ’യുടെ പിൻതുണ എൻഡിഎയ്‌ക്ക്; ക്രൈസ്തവ സഭയും വിശ്വാസികളും എൻഡിഎയ്‌ക്ക് ഒപ്പം നിൽക്കണമെന്ന് ആഹ്വാനം

അസമിലും താമരക്കാലം , അഭിപ്രായ സർവേയിൽ ബിജെപി സഖ്യത്തിന് പടുകൂറ്റൻ വിജയം ; കോൺഗ്രസിന്റെ “കൈപ്പത്തി” പോസ്റ്ററുകളിലൊതുങ്ങും

2025ലെ കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം ലഭിച്ച എഴുത്തുകാരനാണ് ശ്രീജിത്ത് മൂത്തേടത്ത്(ഇടത്ത്) പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ (നടുവില്‍) കുടക് വനത്തില്‍ നാല് ദിവസം വഴിതെറ്റി അലയേണ്ടി വന്ന ശരണ്യ (വലത്ത്)

ശരണ്യയുടെ വാക്കുകളില്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ അത് വേണ്ടെന്നും അവളെ അവിശ്വസിക്കരുതെന്നും ശ്രീജിത് മൂത്തേടത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.