സ്ത്രീകള്‍ സംരക്ഷിക്കപ്പെടാതെയും അവഗണിക്കപ്പെടുന്നതുമായ ആ ദിവസത്തെ ഓര്‍ത്ത് ദുഃഖിക്കുക. എവിടെ സ്ത്രീകള്‍ ദുരിതപൂര്‍ണമായ ജീവിതം നയിക്കുന്നുണ്ടോ, അവിടെ അധര്‍മ്മത്തിന്റെ തേര്‍വാഴ്ച തുടങ്ങിക്കഴിഞ്ഞു.
ശ്രീരാമന്റെയും സീതയുടെയും പുരാണപ്രസിദ്ധമായ കഥ നിങ്ങള്‍ക്കറിയാം. സീതാദേവി രാജ്യം വിട്ടപ്പോള്‍ രാജ്യത്തിന്റെ സകല ശക്തിയും നഷ്ടപ്പെട്ടതു പോലെയായി. കഷ്ടതയും അന്ധകാരവും, നിലവിളികള്‍ക്കു പുറകേ നിലവിളികളും, ഇവയായിരുന്ന സീത വിട്ടുപോയപ്പോള്‍ രാജ്യത്തിന്റെ അവസ്ഥ. ആരാണ് സീത? സീത വെറും ഒരു സാധാരണ വ്യക്തിയല്ല. അവള്‍ പ്രപഞ്ച ശക്തിയായിരുന്നു. അവള്‍ ചലനാത്മകശക്തിയായ ഈശ്വരത്വമാണ്, പ്രപഞ്ച ഊര്‍ജമാണ്. പരാശക്തിയാണ്. എവിടെ ധര്‍മ്മത്തിന്റെ തേജസ്സു കണ്ടാലും, പരിശുദ്ധിയുടെ ശക്തി എവിടെ കണ്ടാലും, ആത്മത്യാഗത്തിന്റെ നിസ്തുലശക്തി എവിടെ കണ്ടാലും, നിശ്ശബ്ദമായ സഹനശക്തി എവിടെ കണ്ടാലും അവിടെ ഒരു ചെറിയ അംശം സീതാശക്തി പ്രകടമായിട്ടുണ്ട്. വാസ്തവത്തില്‍, സകലരുടെയും ഹൃദയങ്ങളില്‍ പ്രപഞ്ചമാതാവായ സീത വസിക്കുന്നു, എന്നാല്‍ സ്ത്രീഹൃദയങ്ങളിലാണ് ആ ശക്തി ഒരളവു വരെ പ്രടമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: