ബെംഗളൂരു: കോണ്‍ഗ്രസ് ടിപ്പുവിന് ചാര്‍ത്തി നല്കിയ ‘മൈസൂര്‍ കടുവ’ എന്നപേര് പാഠപുസ്തകങ്ങളില്‍ നിന്നും ഒഴിവാക്കുമെന്ന് വ്യക്തമാക്കി കര്‍ണാടക സര്‍ക്കാര്‍. ടിപ്പുവിനെ പ്രകീര്‍ത്തിച്ചുള്ള ഭാഗങ്ങളും സംസ്ഥാന പാഠ്യപദ്ധതിയില്‍ നിന്നും ഒഴിവാക്കും. ടിപ്പുവിന്റെ യഥാര്‍ത്ഥ ചരിത്രം പറയുന്ന ഒരുഭാഗമാകും പകരമായി ഉള്‍പ്പെടുത്തുകയെന്നും കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷ് അറിയിച്ചു.
കശ്മീരിന്റെ ചരിത്രം, ആറ് നൂറ്റാണ്ടുകള്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ പ്രവിശ്യകള്‍ ഭരിച്ച അഹം രാജവംശം എന്നിവരെക്കുറിച്ച് സ്കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തുമെന്നും കര്‍ണാടക വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ആരുടെയെങ്കിലും ഭാവനകളല്ല യഥാര്‍ഥ ചരിത്രമാണ് കുട്ടികള്‍ പഠിക്കേണ്ടത്. അതിനാലാണ് ടിപ്പുവിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഭാഗം ഒഴിവാക്കുന്നതെന്നും മന്ത്രി ബി.സി.നാഗേഷ് വ്യക്തമാക്കി.
പുതിയ പാഠ്യപദ്ധതി ഈ അധ്യായന വര്‍ഷംമുതല്‍ നിലവില്‍വരും എന്നാണ് ലഭിക്കുന്ന സൂചന. എന്നാല്‍ ടിപ്പുവിന്റെ പ്രാധന്യം സിലബസില്‍ നിന്നും ഒഴിവാക്കുന്നിനെതിരെ പോപ്പുലര്‍ ഫ്രണ്ടിനൊപ്പം കോണ്‍ഗ്രസും രംഗത്തുവന്നിട്ടുണ്ട്. വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കുന്നു എന്നാണ് ഇവരുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: