കരുനാഗപ്പള്ളി: രാഷ്ട്രീയ സ്വയം സേവക സംഘം ഗ്രാമജില്ലാ കാര്യാലയത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. നിര്‍മാണം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോള്‍ തന്നെ പൈലിങ്ങ് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി. ഇന്നലെ നടന്ന കട്ടള വെപ്പോടെ രണ്ടാം ഘട്ട പ്രവര്‍ത്തനത്തിന് തുടക്കമായി.
ആറുമാസത്തിനകം പണി പൂര്‍ത്തിയാക്കണമെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനം പുരോഗമിക്കുന്നത്. ജില്ലാ സംഘചാലക് ആര്.മോഹനന്, സഹ സംഘചാലക് മാധവന്, വിഭാഗ് കാര്യവാഹ് ബാഹുലേയന്, ജില്ലാ സഹകാര്യ വാഹക്മാരായ ജയറാം, സബീന്‍, ചവറ ഖണ്ഡ് സംഘചാലക് അഡ്വ.അനില്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: