തിരുവനന്തപുരം: കൊച്ചിയില്‍ ഫിയോക് സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ വേദി പങ്കിട്ട് സംവിധായകന് രഞ്ജിത്തും നടന് ദിലീപും. സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് മധുപാലും ചടങ്ങില്‍ പങ്കെടുത്തു. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ ആലുവ സബ്ജയിലില്‍ സന്ദര്‍ശിച്ചത് യാദൃശ്ചികമാണെന്ന് നേരത്തെ രഞ്ജിിത്ത് വിശദീകരിച്ചിരുന്നു. ദിലീപിന് വേണ്ടി ഒരിടത്തും പോയി വക്കാലത്ത് പറഞ്ഞിട്ടില്ല. സബ്ജയിലില്‍ എത്തി ദിലീപിനെ കണ്ടത് മുന്‍കൂട്ടി പദ്ധതിയിട്ടതല്ലെന്നായിരുന്നു രഞ്ജിത്തിന്റെ വിശദീകരണം. പ്രതികരണത്തിന് ശേഷം ദിലീപും രഞ്ജിത്തും വേദി പങ്കിടുന്നത് ഇതാദ്യമാണ്.
അതേസമയം, വേദിയില്‍ രഞ്ജിത്തിനെ പുകഴ്ത്തി നടന് ദിലീപ് രംഗത്തെത്തി. ചലച്ചിത്ര അക്കാദമി ചെയര്‍മാനാകാന്‍ യോഗ്യതയും സ്ഥാനത്തിരിക്കാന്‍ കെല്‍പ്പുള്ളയാളാണ് രഞ്ജിത്തെന്ന് ദിലീപ് പറഞ്ഞു. ‘അക്കാദമി ചെയര്മാന് എന്നത് നിസ്സാരമായിട്ടുള്ള ജോലിയല്ല. വലിയ ഉത്തരവാദിത്തമുള്ള ചുമതലയാണ്. ആര്‍ക്കും വേദനയുണ്ടാക്കാതെ എല്ലാവരേയും സമാന്തരമായി കൊണ്ടുപോകണം. നല്ല അറിവ് വേണം, എനിക്ക് ഉറപ്പുണ്ട്. അദ്ദേഹം അത് നന്നായി കൈകാര്യം ചെയ്യും.’ ദിലീപ് പറഞ്ഞു.
ഐഎഫ്എഫ്കെ വേദിയില്‍ ഏറെ അപ്രതീക്ഷിതമായാണ് നടി ഭാവന എത്തിയിരുന്നത്. ഇത് ഏറെ ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയിരുന്നു. രഞ്ജിത്തായിരുന്നു അന്ന് നടിയെ ക്ഷണിച്ച് വേദിയില്‍ എത്തിച്ചത്. അതിന്റെ പേരില്‍ പലതരത്തിലുള്ള വിമര്‍ശനങ്ങളും സംവിധായകന് നേരിട്ടിരുന്നു. പ്രതിയായ ദിലീപിനെ ജയിലില്‍ പോയി കണ്ട രഞ്ജിത്തിന്റെ ഫോട്ടോകളും വൈറലായിരുന്നു. ഇതിനെ പിന്നാലെ സന്ദര്‍ശനം യാദൃശ്ചികമായിരുന്നുവെന്നും ചാനലില്‍ പോയി നടന് വേണ്ടി വക്കാലത്ത് പറഞ്ഞിട്ടില്ലെന്നും സംവിധായകന് വ്യക്തമാക്കിയിരുന്നു.
ദിലീപ് ഭരണഘടന ഭേദഗതിയിലുള്‍പ്പടെ തീരുമാനമെടുക്കാന്‍ സംസ്ഥാനത്ത് തിയേറ്ററുടമകളുടെ സംഘടനയായ ഫിയോകിന്റെ ജനറല്‍ ബോഡിയാണ് കൊച്ചിയില്‍ പുരോഗമിക്കുന്നത്. നിലവില്‍ ഫിയോക്കിന്റെ ആജീവനാന്ത ചെയര്‍മാനായ ദിലീപിനെയും വൈസ് ചെയര്‍മാനായ ആന്റണി പെരുമ്പാവൂരിനെയും സ്ഥാനങ്ങളില്‍ നിന്ന് നീക്കാനുള്ള ഭേദഗതിക്കാണ് ഫിയോക് ഒരുങ്ങുന്നത്. ഈ സ്ഥങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പാടില്ല എന്ന ചട്ടം നീക്കം ചെയ്തേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: