കറാച്ചി: ഇമ്രാന് ഖാനെതിരെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ രെബം ഖാന്. ഇതുപോലൊരു സ്വാര്‍ത്ഥനെ ഇതുവരെ കണ്ടിട്ടില്ലായെന്ന് മുന്‍ ഭാര്യകൂടിയായ രെഹംഖാന് തുറന്നടിച്ചു. സ്വന്തം കാര്യങ്ങള്‍ നേടാന്‍ ഇമ്രാന് രാജ്യതാത്പര്യങ്ങളെ ബലികഴിച്ചു. ഇമ്രാന് രാഷ്ട്രീയഭാവി ഇനി മുന്നോട്ടില്ലെന്നും അവര്‍ പ്രതികരിച്ചു.
സര്‍ക്കാര്‍ ശിഥിലീകരണത്തിലെ വിദേശ സ്വാധീന ആരോപണം പച്ചക്കള്ളമാണെന്നും രെഹം വിമര്‍ശിച്ചു. ഇമ്രാന് ശ്രമിക്കുന്നത് സുല്‍ഫിക്കര്‍ അലി ഫൂട്ടോയെപ്പലുള്ള ഒരു രക്തസാക്ഷി പരിവേഷമാണ്. എന്നാല്‍ ്ത് സംഭവിക്കാന്‍ പോകുന്നില്ലെന്നും അവര്‍ ഇംഗ്ലീഷ് മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇമ്രാന് ഖാന്റെ പാകിസ്ഥാന് തെഹ്റീക് ഇ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടിയുടെ മുഖ്യസഖ്യകക്ഷിയായ മുത്താഹിദ ഖ്വാമി മൂവ്മെന്റ് പാകിസ്ഥാന് (എംക്യുഎംപി) പ്രതിപക്ഷത്തെ പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിക്കൊപ്പം (പിപിപി) ചേര്‍ന്നതോടെയാണ് ഇമ്രാന് ഭൂരിപക്ഷം നഷ്ടമായത്. എംക്യുഎംപി മന്ത്രിമാര്‍ ഇന്നലെ മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു.
എംക്യുഎംപിയുമായുള്ള സഖ്യം സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ അടുത്ത ദിവസം പ്രഖ്യാപിക്കുമെന്ന് പിപിപി ചെയര്മാന് ബിലാവല്‍ ബൂട്ടോ സര്‍ദാരി പറഞ്ഞു. പാകിസ്ഥാന് സംയുക്ത പ്രതിപക്ഷ സഖ്യത്തിന് ഇപ്പോള്‍ 177 അംഗങ്ങളുടെ പിന്തുണയായി. എംക്യുഎംപി പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്നതോടെ ഇമ്രാന് സര്‍ക്കാരിന് 164 അംഗങ്ങളുടെ പിന്തുണയേയുള്ളു. 342 അംഗങ്ങളാണ് ദേശീയ അസംബ്ലിയിലുള്ളത്. ഭൂരിപക്ഷത്തിന് 172 അംഗങ്ങളാണ് വേണ്ടത്. എംക്യുഎംപി ഉള്‍പ്പെടെ നേരത്തെ 179 അംഗങ്ങളാണ് ഇമ്രാന് സര്‍ക്കാരിനുണ്ടായിരുന്നത്. ഇതാണ് ഇപ്പോള്‍ 164 ആയി ചുരുങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: