ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ബോംബെറിഞ്ഞ് യുവതി. ജമ്മു കശ്മീരില്‍ ബാരാമുല്ല ജില്ലയിലെ സോപോര്‍ നഗരത്തിലെ സിആര്‍പിഎഫ് ക്യാമ്പിന് നേരെയാണ് ബോംബേറുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമുണ്ടായത്. ക്യാമ്പിന് മുന്നിലെ റോഡിലൂടെ നടന്നുവന്ന യുവതി റോഡിന് മധ്യേ നിലയുറപ്പിക്കുകയും കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നും ബോംബെടുത്ത് ക്യാമ്പിനുള്ളിലേക്ക് എറിയുകയുമായിരുന്നു. ബോംബ് എറിഞ്ഞതിന് പിന്നാലെ തന്നെ ഇവര്‍ അവിടെ നിന്നും ഓടിപ്പോവുകയും ചെയ്തു. റോഡില്‍ ആള്‍ത്തിരക്കുള്ളപ്പോള്‍ തന്നെയായിരുന്നു ബോംബേറുണ്ടായത്. ഇവര്‍ പര്‍ദ്ദ ധരിച്ചിട്ടുണ്ടായിരുന്നു.
ക്യാംപിന്റെ പുറത്താണ് ബോംബ് വീണതെന്നും ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നുമാണ് വിവരം. ബോംബ് എറിഞ്ഞ യുവതിയെ തിരിച്ചറിഞ്ഞതായും അവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും കശ്മീര്‍ ഐജിപി വിജയ് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: