ന്യൂദല്‍ഹി : ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ കളരിപ്പയറ്റ്, യോഗാസന എന്നിവ ഉള്‍പ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. ഹരിയാനയിലെ പഞ്ച്കുളയില്‍ നടക്കുന്ന യൂത്ത് ഗെയിംസിന്റെ മല്ലഖംബ്, ഗട്ക, താങ്ട, എന്നിവയേയും ഉള്‍പ്പെടുത്തുമെന്ന് ലോക്സഭയില്‍ രേഖാമൂലം നല്കിയ മറുപടിയില്‍ യുവജനകാര്യ, കായിക മന്ത്രി അറിയിച്ചു
ഖേലോ ഇന്ത്യ പദ്ധതിയുടെ ‘വിനിയോഗവും നിര്‍മ്മാണവും,കായിക അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണവും’ എന്ന ഘടകത്തിന് കീഴില്‍, രാജ്യത്തുടനീളമുള്ള സംസ്ഥാനങ്ങളില്‍ നിന്നും , കാലാകാലങ്ങളില്‍ ലഭിക്കുന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സ്കൂളുകള്‍, കോളേജുകള്‍, സര്‍വ്വകലാശാലകള്‍ എന്നിവിടങ്ങളില്‍ വിവിധ വിഭാഗങ്ങളിലായി 289 കായിക അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്ക് കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയം അനുമതി നല്കി.
മന്ത്രാലയം,രാജ്യത്തെമ്പാടുമുള്ള വിദ്യാര്ത്ഥികള്ക്കായിമണിപ്പൂരിലെ ഇംഫാലില്‍ നാഷണല്‍ സ്പോര്‍ട്സ് യൂണിവേഴ്സിറ്റി സ്ഥാപിച്ചിട്ടുണ്ട് . ഇത്തരത്തിലുള്ള ആദ്യ സര്‍വ്വകലാശാലയാണ് ഇത്.കൂടാതെ, ഖേലോ ഇന്ത്യ പദ്ധതിയുടെ ‘ദേശീയ/പ്രാദേശിക/സംസ്ഥാന സ്പോര്‍ട്സ് അക്കാദമികള്‍ക്കുള്ള പിന്തുണ’ എന്ന ഘടകത്തിന് കീഴില്‍, ഈ മന്ത്രാലയം രാജ്യത്തുടനീളമുള്ള സ്പോര്‍ട്സ് അക്കാദമികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്.
ഖേലോ ഇന്ത്യ പദ്ധതിയുടെ ‘ഗ്രാമീണ, തദ്ദേശീയ/ഗോത്ര വര്‍ഗ കായിക ഇനങ്ങളുടെ പ്രോത്സാഹനം’ എന്ന ഘടകം, രാജ്യത്തെ ഗ്രാമീണ, തദ്ദേശീയ/ഗോത്ര വര്‍ഗ കായിക ഇനങ്ങളുടെ വികസനത്തിനും പ്രോത്സാഹനത്തിനുമായുള്ളതാണ്. ഈ ഘടകത്തിന് കീഴില്‍ കളരിപ്പയറ്റും യോഗാസനവും ഉള്‍പ്പെടുന്ന തദ്ദേശീയ/പരമ്പരാഗത കായിക ഇനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനം, ഉപകരണങ്ങള്‍, പരിശീലകരുടെ നിയമനം, അവര്‍ക്ക് വേണ്ട പരിശീലനം, സ്കോളര്‍ഷിപ്പുകള്‍ എന്നിവയ്ക്കായി ഈ ഘടകത്തിന് കീഴില്‍ ഗ്രാന്റുകള്‍ അനുവദിച്ചിരിക്കുന്നു.
കൂടാതെ, കളരിപ്പയറ്റ്, മല്ലഖംബ്, ഗട്ക, താങ്ട എന്നിവയില്‍ മെഡല്‍ നേടിയ 283 പേര്‍ക്ക് (പ്രതിമാസം 10,000/ ഒരു കായികതാരത്തിന്) സ്കോളര്‍ഷിപ്പും ഈ മന്ത്രാലയം നല്‍കിയിട്ടുണ്ട്. കൂടാതെ മല്ലഖംബ്, കളരിപ്പയറ്റ്, ഗട്ക, താങ്ട, യോഗാസന എന്നിവയെ ഹരിയാനയിലെ പഞ്ച്കുളയില്‍ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ വരാനിരിക്കുന്ന പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അനുരാഗ് താക്കൂര്‍ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: