കോട്ടയം: ഇന്നലെ വൈകിട്ട് പെയ്ത വേനല്‍മഴയില്‍ ഉണ്ടായ മിന്നലില്‍ ഫീഡറുകള്‍ തകരാറിലായി നഗരത്തില്‍ പല സ്ഥലങ്ങളിലും വൈദ്യുതടിമുടങ്ങി. ഈസ്റ്റ് വൈദ്യുതി സെക്ഷന്‍ പരിധിയിലുളള കഞ്ഞിക്കുഴി, നാഗമ്പടം, ടൗണ്‍ എന്നിവിടങ്ങളിലെ ഫീഡറാണ് തകര്‍ന്നത്. കഞ്ഞിക്കുഴി, നാഗമ്പടം, ചുങ്കം, തിരുവാതുക്കല്‍, പഴയസെമിനാരി, ഇല്ലിക്കല്‍, ഭാഗങ്ങളില്‍ വൈദ്യതി മുടങ്ങി.
പരസ്യബോര്‍ഡുകള്‍ റോഡിലേക്ക് മറിഞ്ഞ് വീഴുകയും ചെയ്തു.ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് കനത്ത മഴയും, കാറ്റും ഇടിമിന്നലും ഉണ്ടായത്. ഒരു ലൈനില്‍ നിന്ന് മറ്റൊരു ലൈനിലേക്ക് കണക്ഷന് കൊടുക്കുന ജെംബര്‍ കണക്ഷനാണ് കത്തിയത്. ഇതേത്തുടര്‍ന്ന് ഫീഡറും തകരാറിലായി. ഇന്നലെ പൊതുപണിമുടക്കായിരുന്നതിനാല് കെഎസ്ഈബി ജീവനക്കാരും പണിമുടക്കിലായിരുന്നു.അതിനാല്‍ വൈദ്യുതി തിരിച്ചെത്താന്‍ മണിക്കൂറുകള്‍ എടുത്തു.
പലരുടെ വീടുകളിലെ ഫാന്‍, ലൈറ്റ് എന്നിവയ്ക്ക് മിന്നലേറ്റു.മിന്നലില്‍ വീടിന്റെ മുറ്റത്തെ മണ്ണിളകിത്തെറിച്ചു തുടര്‍ന്ന് ബള്‍ബുകള്‍ പൊട്ടിത്തെറിക്കുകയും, ഫാന്‍ പൊട്ടിവീഴുകയും ചെയ്തു.സ്വിച്ച്ബോര്‍ഡ് ഇളകിത്തെറിക്കുകയും ചെയ്തു. എംസി റോഡില്‍ പരസ്യ ബോര്‍ഡ് ഇളകി വീണു. ്അപകടം ഒഴിവാക്കാന്‍ വാഹനങ്ങള്‍ റോഡിന് ഒരുവശത്തുകൂടി മാത്രം കടത്തിവിട്ടു. കനത്ത മഴയില്‍ കുര്യന് ഉതുപ്പ് റോഡില്‍ വെളളം കയറി.പമ്പ് ഹൗസിന് തകരാര്‍ സംഭവിച്ചതോടെ ജലവിതരണം തടസപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: