തിരുവനന്തപുരം: പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളുമായി നടത്തുന്ന ആശയവിനിമയം ‘പരീക്ഷ പേ ചര്‍ച്ച ‘ ഏപ്രില്‍ 1 ന്. രാജ്യത്തിനകത്തും വിദേശത്തും നിന്നുള്ള വിദ്യാര്‍ഥികള്‍ , അദ്ധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ വെര്‍ച്വലായി പരിപാടിയില്‍ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളുമായി നടത്തുന്ന ആശയവിനിമയം ‘പരീക്ഷ പേ ചര്‍ച്ച ‘ യുടെ അഞ്ചാം ലക്കം അടുത്ത മാസം ഒന്നാം തീയതി (2022 ഏപ്രില്‍ 1 ന് ) നടക്കും. ന്യൂ ഡല്‍ഹിയിലെ താല്‍കാത്തൊരാ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ 11 മണിക്കാണ് പരിപാടി . രാജ്യത്തിനകത്തും വിദേശത്തും നിന്നുള്ള വിദ്യാര്‍ഥികള്‍ , അദ്ധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ വെര്‍ച്വലായി പരിപാടിയില്‍ പങ്കെടുക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് അറിയിച്ചു.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാര്‍ഷിക പരിപാടിയായ പരീക്ഷാ പേ ചര്‍ച്ച എന്ന തത്സമയ പരിപാടിയില്‍ പരീക്ഷാ സമ്മര്‍ദ്ദവും അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് തന്റെ പ്രധാനമന്ത്രി മറുപടി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ്19 മഹാമാരിയില്‍ നിന്ന് രാജ്യം കരകയറുകയും പരീക്ഷകള്‍ ഓഫ്ലൈന് മോഡിലേക്ക് മാറുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ പരീക്ഷാ പേ ചര്‍ച്ച പരിപാടിക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്നു ധര്‍മേന്ദ്ര പ്രധാന് ചൂണ്ടിക്കാട്ടി. 21ാം നൂറ്റാണ്ടിലെ വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതില്‍ പരീക്ഷാ പേ ചര്‍ച്ച പോലുള്ള സംരംഭങ്ങളുടെ പ്രാധാന്യം അടിവരയിട്ടുകൊണ്ട്, പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളുമായി നേരിട്ട് സംവദിക്കുന്ന ഒരു ഔപചാരിക സംവിധാനമായി പരീക്ഷാ പേ ചര്‍ച്ച മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ഗവര്‍ണര്‍മാരുടെ സാന്നിധ്യത്തില്‍ നടക്കുന്ന പരിപാടി വീക്ഷിക്കുന്നതിനായി രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ രാജ്ഭവനുകള്‍ സന്ദര്‍ശിക്കുമെന്ന് അദ്ദേഹം അറിയിച്ചു. രാജ്യത്തുടനീളമുള്ള സംസ്ഥാന ഗവണ്മെന്റുകള് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വിദ്യാര്‍ത്ഥികളില്‍ പിരിമുറുക്കമില്ലാത്ത അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന ‘എക്സാം വാരിയേഴ്സ്’ എന്ന വലിയ പ്രസ്ഥാനത്തിന്റെ ഭാഗമാണ് പരീക്ഷാ പേ ചര്‍ച്ചയെന്ന് പ്രധാന് എടുത്തുപറഞ്ഞു. ഓരോ കുട്ടിയുടെയും തനതായ വ്യക്തിത്വം ആഘോഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും പൂര്‍ണ്ണമായി പ്രകടിപ്പിക്കാന്‍ അനുവദിക്കുകയും ചെയ്യുന്ന ഒരു അന്തരീക്ഷം വളര്‍ത്തിയെടുക്കാന്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും സമൂഹത്തെയും ഒരുമിച്ച് കൊണ്ടുവരാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങളാല്‍ നയിക്കപ്പെടുന്ന ഒരു പ്രസ്ഥാനമാണിത്.
പ്രധാനമന്ത്രിയോട് ചോദ്യങ്ങള്‍ ഉന്നയിക്കുന്ന വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും വ്യത്യസ്ത വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു ഓണ്‍ലൈന്‍ സര്‍ഗ്ഗാത്മക രചനാ മത്സരത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുത്തിട്ടുള്ളതെന്ന് പ്രധാന് അറിയിച്ചു. മൈഗവ് പ്ലാറ്റ്ഫോമിലൂടെ 2021 ഡിസംബര്‍ 28 മുതല്‍ 2022 ഫെബ്രുവരി 3 വരെയാണ് മത്സരം സംഘടിപ്പിച്ചത്. ഈ വര്‍ഷം 15.7 ലക്ഷം പേര് മത്സരത്തില്‍ പങ്കെടുത്തു.തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രശംസാപത്രവും പ്രധാനമന്ത്രി എഴുതിയ എക്സാം വാരിയേഴ്സ് പുസ്തകം അടങ്ങിയ പ്രത്യേക പരീക്ഷാ പേ ചര്‍ച്ചാ കിറ്റും സമ്മാനിക്കും.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രലയം സംഘടിപ്പിക്കുന്ന ഈ പരിപാടി ദൂരദര്ശന് , ആകാശവാണി ദേശീയ റേഡിയോ ചാനലുകള്‍, ടിവി ചാനലുകള്‍, രാജ്യസഭാ ടിവി എന്നിവയും , പ്രധാനമന്ത്രി കാര്യാലയം , കേന്ദ്ര വിദ്യാഭ്യാസ മന്ത്രലയം എന്നിവയുടെ യു ട്യൂബ് ചാനലുകള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ മാധ്യമങ്ങളും പരിപാടി തത്സമയം സംപ്രേക്ഷണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: