മൂന്നാര്‍: പണിമുടക്കിന്റെ ഭാഗമായി സമരക്കാര്‍ വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ദേവികുളം എംഎല്‍എയ്ക്ക് പോലീസ് മര്‍ദനം. മൂന്നാറില്‍ പണിമുടക്കിന്റെ ഭാഗമായി പ്രതിഷേധം യോഗം നടന്നിരുന്നു.
ഇതിനിടെയാണ് സിപിഎം പ്രവര്‍ത്തകര്‍ റോഡിലെ വാഹനങ്ങള്‍ തടഞ്ഞത്. ഇതു പോലീസ് തടഞ്ഞു. തുടര്‍ന്ന് ഉന്തുംതള്ളുമുണ്ടായി. ഇതിനിടയിലേക്ക് എ.രാജ എത്തുകയായിരുന്നു. പോലീസിനു നേരേ കൈയേറ്റം തുടര്‍ന്നപ്പോള്‍ പോലീസ് തിരിച്ചടിക്കുകയായിരുന്നു. പരുക്കേറ്റ എംഎല്‍എ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. എംഎല്‍എയെ തല്ലിയെ പോലീസിനെതിരേ നടപടി ആവശ്യപ്പെട്ട് സിപിഎം പ്രതിഷേധം തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: