Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

മുഖ പുസ്തകത്തിലെ നോവലിസ്റ്റ്… 1143 ദിവസമായി ഫേസ്ബുക്കില്‍ നോവലെഴുതുന്ന കേരളദാസനുണ്ണിയെക്കുറിച്ച്

അച്ചടി പ്രസിദ്ധീകരണങ്ങളില്‍ നോവലുകളുടെ തുടര്‍ അധ്യായങ്ങള്‍ക്കായി ആഴ്ച തോറും കാത്തിരിക്കുന്ന അവസ്ഥ ഇവിടെ ഇല്ലാത്തതിനാല്‍ വായനക്കാരും നിരവധിയായി. എഴുത്തുകാരനും വിമര്‍ശകര്‍ക്കും ദിനംപ്രതി സംവാദവുമാകാം. 13 നോവലുകള്‍ ഇതുവരെ എഴുതി. ഒരോ നോവലിനും 75 മുതല്‍ 146 അധ്യായം വരെയുണ്ട്.

മണികണ്ഠന്‍ കുറുപ്പത്ത് by മണികണ്ഠന്‍ കുറുപ്പത്ത്
Mar 29, 2022, 12:02 pm IST
in Literature

പാലക്കാട്: കേരളപ്പിറവിക്കു മുന്‍പേ ജനിച്ചയാളാണ് കേരളദാസനുണ്ണി. വിശ്രമജീവിതം എഴുത്തിനായി മാറ്റിവച്ച കേരളദാസനുണ്ണി എന്ന 75 കാരന്‍ 1143 ദിവസമായി ദിനംപ്രതി നോവലുകള്‍ എഴുതി ഫേസ്ബുക്കിലൂടെ പ്രസിദ്ധപ്പെടുത്തുന്ന തിരക്കിലാണ്.

പാലക്കാട് ജില്ലയിലെ പറളി സ്വദേശി ശാരദ നിവാസില്‍ കേരളദാസനുണ്ണിയാണ് വാര്‍ധക്യ കാലത്തും എഴുത്തിന്റെ ലോകത്ത് സജീവമായിട്ടുള്ളത്. കെഎസ്ഇബിയില്‍ അക്കൗണ്ടന്റായി 35 വര്‍ഷം ജോലി ചെയ്ത ഇദ്ദേഹം 2003 ല്‍ വിരമിച്ചു. ജോലിത്തിരക്കിനിടയില്‍ നിരവധി കഥകള്‍ മനസില്‍ വന്നു നിറയാറുണ്ടെങ്കിലും സമയക്കുറവു മൂലം എല്ലാം ഉള്ളില്‍ ഭദ്രമായി വച്ചത് പിന്നീട് ഗുണം ചെയ്തു. ജോലിയില്‍ നിന്ന വിരമിച്ച ശേഷം സാമൂഹ്യമാധ്യമത്തിലേക്കുള്ള കേരളദാസനുണ്ണിയുടെ ആദ്യ പ്രവേശനം ബ്ലോഗുകള്‍ എഴുതിയായിരുന്നു. പാലക്കാട്ടേട്ടന്‍ എന്ന പേരിലായിരുന്നു എഴുത്ത്. 2019 മുതലാണ് ഫേസ്ബുക്കില്‍ എഴുത്ത് തുടങ്ങുന്നത്.

കേരളദാസനുണ്ണി തന്റെ നോവലുകള്‍ ഫേസ്ബുക്കിലൂടെ ദിവസവും പോസ്റ്റ് ചെയ്ത് ആസ്വാദകരിലെത്തിക്കും. അച്ചടി പ്രസിദ്ധീകരണങ്ങളില്‍ നോവലുകളുടെ തുടര്‍ അധ്യായങ്ങള്‍ക്കായി ആഴ്ച തോറും കാത്തിരിക്കുന്ന അവസ്ഥ ഇവിടെ ഇല്ലാത്തതിനാല്‍ വായനക്കാരും നിരവധിയായി. എഴുത്തുകാരനും വിമര്‍ശകര്‍ക്കും ദിനംപ്രതി സംവാദവുമാകാം. 13 നോവലുകള്‍ ഇതുവരെ എഴുതി. ഒരോ നോവലിനും 75 മുതല്‍ 146 അധ്യായം വരെയുണ്ട്.

76 അധ്യായങ്ങള്‍ പിന്നിട്ട അല്‍പ്പ പ്രാണികള്‍ എന്ന നോവലാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ വന്നുകൊണ്ടിരിക്കുന്നത്. ഓര്‍മ്മത്തെറ്റു പോലെ, മുന്‍നിലാവ്, ഏതോ നിയോഗത്താല്‍, പ്രസക്തന്‍, തേരോടും തെരുവിലൂടെ, അതല്ല ഇത്, വൈത്തിയുടെ വേവലാതികള്‍ എന്നിവയാണ് മറ്റു നോവലുകള്‍. ഇതു കൂടാതെ സ്വന്തം ജീവിതാനുഭവങ്ങള്‍ കോര്‍ത്തിണക്കിയ ‘പുഞ്ചിരിയും തേങ്ങലും’ എന്ന വിഭാഗത്തില്‍ 20 കഥകളും, 53 കഥകളുള്ള ‘മാണിക്യന്‍ കഥകള്‍’ എന്നിവ കേരളദാസനുണ്ണിയിലെ എഴുത്തുകാരന്റെ വ്യത്യസ്തമാര്‍ന്ന സൃഷ്ടികളാണ്.

എഴുത്തില്‍ സജീവമായതോടെ വായനക്കാരുടെ നിരവധി ഫോണ്‍ കോളുകളാണ് കേരളദാസനുണ്ണിയെ തേടി ദിനംപ്രതി എത്തുന്നത്. ഈ അഭിപ്രായ പ്രകടനവും സ്‌നേഹവുമാണ് ഇദ്ദേഹത്തിന്റെ തുടര്‍ എഴുത്തുകള്‍ക്കുള്ള പ്രചോദനമത്രെ. ദിവസവും രാവിലെ 6 മണിക്ക് ഉറക്കമുണര്‍ന്ന ശേഷം ആദ്യം ചെയ്യുന്നത് തലേ ദിവസം തയ്യാറാക്കി വച്ചിരിക്കുന്ന നോവല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നതാണ്. രാവിലെ 10 മുതല്‍ വൈകീട്ട് വരെ എഴുത്തിന്റെ ലോകത്താണിദ്ദേഹം. നോവലിന്റെ തുടര്‍ അധ്യായങ്ങള്‍ മുന്‍കൂട്ടി എഴുതിവെക്കാനും ഇദ്ദേഹം ശ്രദ്ധിക്കാറുണ്ട്.

കേരളദാസനുണ്ണിയുടെ മൂന്ന് അദ്ധ്യാത്മിക നോവലുകള്‍ വിവിധ മാസികകളിലും പ്രസിദ്ധീകരിച്ചു വരുന്നുണ്ട്. ലക്ഷ്മണനെ കേന്ദ്രീകരിച്ച് രാമായണം കഥ പറയുന്ന ‘സൗമിത്രേയം’, ഗുരുവായൂരപ്പനെ കുറിച്ചുള്ള ‘കൈകോര്‍ത്ത് കണ്ണനൊപ്പം’, ദേവീമഹാത്മ്യം നിറഞ്ഞ ‘ദേവീ മഹാമായേ’ എന്നിവയാണ് ക്ഷേത്ര ദര്‍ശനം, ക്ഷേത്ര ശക്തി, ഗോവിന്ദം എന്നീ മാസികളില്‍ പ്രസിദ്ധീകരിച്ചുവരുന്നത്. വീട്ടമ്മയായ സുന്ദരിയാണ്  ഭാര്യ. മക്കള്‍: ബിജോയ്, ബിനോയ്, ബിനോജ്.

Tags: ഫെയ്സ്ബുക്ക്NovelistKeraladasan Unni
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഴുത്തുകാരൻ എം.രാഘവൻ അന്തരിച്ചു

തസ്ലിമ നസ്റിനൊപ്പം ആരിഫ് ഹുസൈന്‍ തെരുവത്ത് (ഇടത്ത്)
India

ഇസ്ലാമികഗ്രന്ഥങ്ങളിലെ മനുഷ്യത്വരാഹിത്യത്തെയാണ് നിങ്ങള്‍ എതിര്‍ത്തത്: ബംഗ്ലാദേശില്‍ നിന്നും ഓടിപ്പോന്ന തസ്ലിമയെ കണ്ട് ആരിഫ് ഹുസൈന്‍ തെരുവത്ത്

World

സാഹിത്യ നൊബേല്‍ ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്ലോ ക്രാസ്നഹോര്‍കെയ്‌ക്ക്

India

ഇന്ത്യയില്‍ അതീവ അപകടകരമായ അവസ്ഥയിലൂടെ താന്‍ കടന്നുപോകുന്നുവെന്ന് അരുന്ധതീറോയി, കണ്ടാല്‍ തോന്നില്ലെന്ന് സോഷ്യല്‍ മീഡിയ

ഛാവ എന്ന നോവലിന്‍റെ കവര്‍ (ഇടത്ത്) ഛാവ എന്ന സിനിമയില്‍ സാംബാജി മഹാരാജ് ആയി വിക്കി കൗശല്‍(നടുവില്‍)ഛാവ എന്ന നോവല്‍ എഴുതിയ ശിവജി സാവന്ത് (വലത്ത്)
India

ഔറംഗസേബിന്റെ ശവക്കല്ലറ പൊളിക്കാന്‍ മറാത്തക്കാരെക്കൊണ്ട് പറയിപ്പിച്ച ‘ഛാവ’ എന്ന നോവല്‍ ശിവജി സാവന്ത് എഴുതിയത് 45 വര്‍ഷം മുന്‍പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.