Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഓമല്ലൂര്‍ വയല്‍വാണിഭം; കാര്‍ഷിക സംസ്‌കൃതിയുടെ നേര്‍കാഴ്ച

വാണിഭം തുടങ്ങിയാല്‍ ആള്‍കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസുകാരും കുറ്റകൃത്യങ്ങള്‍ക്ക് ഉടനടി തീര്‍പ്പുകല്‍പ്പിക്കാന്‍ മജിസ്‌ട്രേറ്റിന്റെ ചുമതലയില്‍ താല്‍ക്കാലിക കോടതിയും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. കാളചന്ത കഴിഞ്ഞാല്‍ പിന്നീട് ഒരു മാസക്കാലം വിപണനമേളയാണ്. വിഷുവിന്റെ വിളവ് ഇറക്ക് ആരവത്തിന് നാന്ദി കുറിക്കാന്‍ കര്‍ഷകര്‍ കാര്‍ഷിക വിഭവങ്ങള്‍ ശേഖരിച്ചിരുന്നത് ഇവിടെ നിന്നാണ്. ചേന, കാച്ചില്‍, കിഴങ്ങ് വര്‍ഗങ്ങള്‍, ഇഞ്ചി തുടങ്ങിയ എല്ലാ നടീല്‍ വസ്തുക്കളും ഇവിടെ സുലഭവും ലാഭകരവുമാണ്.

രവീന്ദ്രവര്‍മ്മ അംബാനിലയം by രവീന്ദ്രവര്‍മ്മ അംബാനിലയം
Mar 29, 2022, 06:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ദൈവം കര്‍ഷകനായി അവതരിച്ച നാടാണ്  ഭാരതം. മാനവരാശിയുടെ ചരിത്രത്തില്‍ ഒരു കര്‍ഷകനെ രാജാവായി വാഴിച്ചതും ഇവിടെയാണ്. അതും ക്ഷീരകര്‍ഷകനെ. ഭഗവാന്‍ ശ്രീകൃഷ്ണനെ. യാദവ വംശജാതനായ, കാലിമേച്ചു നടന്ന ബാലന്‍ ദ്വാരകാധിപതിയായി വാണ യാഥാര്‍ത്ഥ്യം ഭാരതത്തിന്റെ സാംസ്‌ക്കാരിക പുണ്യവും കാര്‍ഷിക വിപ്ലവചരിത്രവുമാണ്.  

ഭാരതം ഒരു കാര്‍ഷിക രാജ്യമാണ് 65 ശതമാനം ജനങ്ങളും കൃഷിയെ ആശ്രയിച്ചാണ് ജീവിച്ചിരുന്നത്. അതുകൊണ്ട് തന്നെ കാര്‍ഷിക മേളകളും കാലിചന്തകളും  വാണിഭങ്ങളും പലയിടത്തും ഗ്രാമോത്സവങ്ങളായിരുന്നു. ഇന്നും അതിന്റെ തനിമ ചോരാതെ നടക്കുന്ന വയല്‍വാണിഭങ്ങളില്‍ ഒന്നാണ് പത്തനംതിട്ട ജില്ലയിലെ ഓമല്ലൂര്‍ വയല്‍വാണിഭം. അഞ്ഞൂറ് വര്‍ഷത്തിലേറെ പഴക്കം അവകാശപ്പെടുന്ന കാര്‍ഷിക സംസ്‌കൃതിയുടെ നേര്‍ക്കാഴ്ച കൂടിയാണിത്. മീനച്ചൂടിന് തുടക്കം കുറിക്കുന്ന മീനം ഒന്നിനാണ് വയല്‍വാണിഭത്തിനും തുടക്കമാകുന്നത്.  

പഴമയുടെ തണലേകുന്ന  പാലമരം

രണ്ട് ക്ഷേത്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഐതിഹ്യ പെരുമകൂടിയാണിത്. കൊല്ലം ജില്ലയില്‍ വെളിനല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിന് സമീപം തെക്കേവയല്‍ എന്നറിയപ്പെട്ടിരുന്ന സ്ഥലത്ത് നടന്നിരുന്ന കാളചന്തയില്‍ നിന്നും വില്‍പ്പനയ്‌ക്ക് എത്തിച്ച ഒരു കാളക്കൂറ്റന്‍, കയര്‍ പൊട്ടിച്ച് വടക്കോട്ട് പാഞ്ഞ് 60 കിലോമീറ്റര്‍ താണ്ടി ഓമല്ലൂര്‍ വയലില്‍ എത്തിയെന്നും, ആര്‍ക്കും പിടിച്ച് കെട്ടാന്‍ സാധിക്കാതിരുന്ന കാളയെ, ഒരു യോദ്ധാവ് പാലക്കുറ്റിയില്‍ പിടിച്ചു കെട്ടിയെന്നും, അന്നത്തെ നാടുവാഴികളായിരുന്ന വാക്കയില്‍ വെളിയത്തു മുറികോയിക്കലെ തമ്പുരാന്‍ അതിന്റെ ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ചെന്നും പറയപ്പെടുന്നു.  

വിശ്വാസ പഴമയുടെ തണലേകി പാലമരം ഇന്നും വയലിനു നടുവിലായി നിലകൊള്ളുന്നു. ഓമല്ലൂര്‍ ശ്രീ രക്തകണ്ഠസ്വാമിയുടെ പ്രതിപുരുഷനാണ് യോദ്ധാവായി വന്നതെന്നാണ് ഭക്തരുടെ വിശ്വാസം. അതിന്റെ  ഓര്‍മ്മയ്‌ക്കായിട്ടാണ് മീനമാസം ഒന്നു മുതല്‍ മേടം ഒന്നു വരെ നീളുന്ന വയല്‍ വാണിഭം നടക്കുന്നത്.  

കച്ചവടത്തിലെ  രഹസ്യഭാഷ

ഓമനല്ലൂരിന്റെ ഒരു മാസത്തെ ഗ്രാമോത്സവമാണിത്. മദ്ധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ കാര്‍ഷിക വ്യാപാരമേള നടക്കുന്ന ഇവിടെ കാളചന്തക്ക് തനത് ഭാഷയും നിലനിന്നിരുന്നു. കാളകള്‍ക്ക് വില പറഞ്ഞിരുന്നത് രഹസ്യഭാഷയിലായിരുന്നു. ഒന്നു മുതല്‍ പത്ത് വരെ അക്കങ്ങള്‍ക്ക് പകരം പ്രത്യേകം പദം ഉപയോഗിച്ചായിരുന്നു കച്ചവടം നടത്തിയിരുന്നത്. ഒന്നിന് ചവ്, രണ്ടിന് – തോവ്, മൂന്ന് – തിലാവു, നാല്-പാത്ത്, അഞ്ച്- തട്ടല്, ആറ്-തടവല്, ഏഴ്-നൊളയ്‌ക്കല്, എട്ട്-വലു, പത്തിന്-പുലു എന്നിങ്ങനെയാണ് രഹസ്യപദങ്ങള്‍ ഉപയോഗിച്ചിരുതത്രെ. കൈയില്‍ തോര്‍ത്ത് മൂടി വിരലുകളില്‍ പിടിച്ച് വില നിശ്ചയിക്കുന്ന സമ്പ്രദായവും നിലനിന്നിരുന്നു.  

കാളചന്തയിലെ ഇടനിലക്കാര്‍ക്കും ചില രഹസ്യകോഡുകള്‍ ഉണ്ടായിരുന്നു. ചൂണ്ട്‌വട്ടം, കാളക്കൊമ്പ്, തേങ്ങാമുറി എന്നിങ്ങനെ. ചൂണ്ട് വട്ടം എന്നു പറഞ്ഞാല്‍ ഒന്ന്, കാളക്കൊമ്പ്- രണ്ട്, തേങ്ങാമുറി- മൂന്നര എന്നിങ്ങനെ പോകുന്നു. തേങ്ങാമുറിയുടെ മൂന്ന് കണ്ണും- മുറിയുടെ അരയും ചേര്‍ത്താണ് മൂന്നര എന്നു വിവക്ഷിച്ചിരുന്നത്. അങ്ങനെ തനത് ഭാഷയും, സംസ്‌ക്കാരവും കാര്‍ഷികപ്പെരുമയും നിലനിര്‍ത്തിയാണ് വയല്‍വാണിഭത്തിന് വേദി ഒരുങ്ങിയിരുന്നത്. ആദ്യ ഒരാഴ്ചയാണ് കാലിചന്ത. കേരളത്തിന്റെ എല്ലാ ഭാഗത്തു നിന്നും തമിഴ്‌നാട്ടില്‍ നിന്നും ധാരാളം കാളകളും, കന്നുകാലികളും, കാളവണ്ടികളും ഇവിടെ എത്തിയിരുന്നു. ഇന്ന് അതിന്റെ പ്രാധാന്യം കുറഞ്ഞെങ്കിലും നാമമാത്രമായി കാലിചന്ത നടക്കാറുണ്ട്. വേലന്റെതറ എന്നായിരുന്നു വയല്‍വാണിഭം നടക്കുന്ന സ്ഥലത്തിന്റെ പേര്.

വിഷുവിന്റെ  വിളവിറക്ക് ആരവം  

വാണിഭം തുടങ്ങിയാല്‍ ആള്‍കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസുകാരും കുറ്റകൃത്യങ്ങള്‍ക്ക് ഉടനടി തീര്‍പ്പുകല്‍പ്പിക്കാന്‍ മജിസ്‌ട്രേറ്റിന്റെ ചുമതലയില്‍ താല്‍ക്കാലിക കോടതിയും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. കാളചന്ത കഴിഞ്ഞാല്‍ പിന്നീട് ഒരു മാസക്കാലം വിപണനമേളയാണ്. വിഷുവിന്റെ വിളവ് ഇറക്ക് ആരവത്തിന് നാന്ദി കുറിക്കാന്‍ കര്‍ഷകര്‍ കാര്‍ഷിക വിഭവങ്ങള്‍ ശേഖരിച്ചിരുന്നത് ഇവിടെ നിന്നാണ്. ചേന, കാച്ചില്‍, കിഴങ്ങ് വര്‍ഗങ്ങള്‍, ഇഞ്ചി തുടങ്ങിയ എല്ലാ നടീല്‍ വസ്തുക്കളും ഇവിടെ സുലഭവും ലാഭകരവുമാണ്.  

ലോഡ് കണക്കിന് കാര്‍ഷിക വിഭവങ്ങളാണ് മറ്റു ജില്ലകളിലേക്കും തമിഴ്‌നാട്ടിലേക്കും ഇവിടെ നിന്ന് കൊണ്ടുപോയിരുന്നത്. അടുത്തിടവരെ തമിഴ് നാട്ടില്‍ നിന്നുള്ള പാണ്ടി മുളകിന്റെ വലിയ വിപണന കേന്ദ്രം കൂടിയായിരുന്നു ഓമല്ലൂര്‍ ചന്ത.  

പഞ്ചായത്ത് ഭരണസമിതിയും, ഓമല്ലൂര്‍ കൃഷിഭവനും, തെരഞ്ഞെടുക്കുന്ന പൊതുകമ്മറ്റിയും ചേര്‍ന്നാണ് വാണിഭ ആഘോഷത്തിന്റെ നടത്തിപ്പ്. ഐതിഹ്യപെരുമയില്‍ വെളിനല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രസന്നിധിയില്‍ നിന്ന് ദീപം തെളിച്ച് ദീപശിഖാപ്രയാണം ആഘോഷപൂര്‍വ്വം ഓമല്ലൂര്‍ വയലിലെ പാലമര ചുവട്ടില്‍ എത്തിക്കുന്നതോടെയാണ് വാണിഭത്തിന് തുടക്കം കുറിക്കുന്നത്. ഉപഭോഗസംസ്‌ക്കാരത്തിലേക്ക് അതിവേഗം പടര്‍ന്ന് കയറുന്ന പുതുതലമുറയ്‌ക്കും കൃഷിയില്‍ നിന്ന് അകന്ന് പോകുന്നവര്‍ക്കും കാര്‍ഷിക സംസ്‌കൃതിയിലേക്ക് ഒരു തിരിച്ച് പോക്കിന്  ഇത്തരം കാര്‍ഷികോത്സവങ്ങളും കര്‍ഷക കൂട്ടായ്മകളും പ്രേരണയാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Tags: krishi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ചിങ്ങപ്പുലരിയില്‍ പുതുവര്‍ഷം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

Thiruvananthapuram

ഹോര്‍ട്ടികോര്‍പ്പ് നല്‍കാനുള്ളത് പതിനായിരങ്ങള്‍; കര്‍ഷകന്റെ ഉപജീവനം വഴിയോര കച്ചവടത്തിലൂടെ, കിട്ടാനുള്ളത് ഒമ്പത് മാസത്തെ കുടിശിക

Kerala

വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവം; കര്‍ഷകന് മൂന്നരലക്ഷം നഷ്ടപരിഹാരം നല്‍കും; ചിങ്ങം ഒന്നിന് തുക കൈമാറും

Kerala

യുവകര്‍ഷകന്റെ വിളവെടുക്കാന്‍ പാകമായ 406 നേന്ത്രവാഴകള്‍ വെട്ടിനശിപ്പിച്ച് കെഎസ്ഇബി; നാലു ലക്ഷത്തിന്റെ നഷ്ടം; അന്വേഷണത്തിന് ഉത്തരവ്

പുതിയ വാര്‍ത്തകള്‍

മുസ്‌ലീം സമുദായത്തെ അവഗണിച്ചാല്‍ തിക്ത ഫലം നേരിടേണ്ടി വരും: സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി ഉമര്‍ ഫൈസി മുക്കം

അണ്ണാമലൈ (ഇടത്ത്) 58 പേരുടെ മരണത്തിന് കാരണമായ കോയമ്പത്തൂര്‍ ബോംബ് സ്ഫോടനം ഉള്‍പ്പെടെ ആസൂത്രണം ചെയ്ത, കഴിഞ്ഞ 30 വര്‍ഷമായി ഒളിവിലായിരുന്നു, ഇപ്പോള്‍ തമിഴ്നാട് ഭീകരവാദ വിരുദ്ധ സെല്‍ അറസ്റ്റ് ചെയ്ത മൂന്ന് അല്‍ ഉമ്മ ഭീകരവാദികള്‍

കോയമ്പത്തൂര്‍ സ്ഫോടനക്കേസിലുള്‍പ്പെടെ പ്രതികള്‍;30 വര്‍ഷമായി ഒളിവില്‍; ആ മൂന്ന് അല്‍ ഉമ്മ ഭീകരരെ പൊക്കി തമിഴ്നാട് എടിഎസ്;നന്ദി പറഞ്ഞ് അണ്ണാമലൈ

നെടുമ്പാശേരി കൊക്കയ്ന്‍ കടത്ത് : ബ്രസീലിയന്‍ ദമ്പതികളുടെ വയറ്റില്‍ നിന്നും കണ്ടെടുത്തത് 1.67 കിലോ കൊക്കയ്ന്‍

തിരുവിതാംകൂര്‍, കൊച്ചിന്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകളില്‍ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു, തെരഞ്ഞെടുക്കപ്പെട്ടവര്‍ സി പി എം , സി പി ഐ പ്രതിനിധികള്‍

മന്ത്രി എ.കെ. ശശീന്ദ്രനെയും തോമസ് കെ. തോമസ് എംഎല്‍എയും അയോഗ്യരാക്കണമെന്ന് എന്‍സിപി ഔദ്യോഗിക വിഭാഗം

5 വയസുകാരിയടക്കം 7 കുട്ടികളെ പീഡിപ്പിച്ചു : പ്രതി റിയാസുൾ കരീമിനെ പോലീസ് സ്റ്റേഷനിൽ കയറി മർദ്ദിച്ച് കൊലപ്പെടുത്തി നാട്ടുകാർ

കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ വാഹമാപകടം: 2 മരണം

രാമനവമി ദിനത്തില്‍ യോഗി ആദിത്യനാഥ് പെണ്‍കൂട്ടികളുടെ പാദപൂജ നടത്തുന്നു (നടുവില്‍) ശിവന്‍കുട്ടി (ഇടത്ത്)

ശിവന്‍കുട്ടിക്ക് പാദപൂജ ദുരാചാരം; ഇന്ത്യയിലെ കരുത്തനായ യോഗി ആദിത്യനാഥിന് പാദപൂജ എളിമയും ഗുരുത്വവും 

വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് യുവതിയെ പീഡിപ്പിച്ച വിരുതനെ പിടികൂടി

രാഹുൽ പ്രധാനമന്ത്രിയായാൽ കുഴപ്പങ്ങൾ ഉണ്ടാക്കുമെന്ന് വാദം : അതിന് അദ്ദേഹം പ്രധാനമന്ത്രിയാകുമോയെന്ന് നിങ്ങൾക്കറിയാമോയെന്ന് ബോംബെ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies