ശുദ്ധ അസംബന്ധമാണിത്. കലയില്‍ മതം കാണുന്നവര്‍ ആരായാലും അവര്‍ സനാതന ധര്‍മ്മത്തിന്റെ വക്താക്കള്‍ അല്ല. മതഭ്രാന്തന്മാരായ താലിബാനിസ്റ്റുകള്‍ തന്നെയാണ്. മന്‍സിയക്ക് ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കാന്‍ അധികൃതര്‍ അവസരം ഒരുക്കണം. സനാതന ധര്‍മ്മ വിശ്വാസികളായ ഒരാള്‍ക്കും അംഗീകരിക്കാന്‍ പറ്റാത്ത തീരുമാനമാണിത്. ഈ കലാകാരിക്കുണ്ടായ ഹൃദയ വേദന നാം ഓരോരുത്തരുടേതുമാണ്. മന്‍സിയക്ക് എല്ലാ പിന്തുണയും രേഖപ്പെടുത്തുന്നു.
അപ്പോഴും എനിക്ക് കൗതുകമായി തോന്നിയത് മറ്റൊരു സംഗതിയാണ്. ഇത്തരം ഒരു സംഭവം ഉണ്ടായാല്‍ ചാടി വീഴുന്ന കേരളത്തിലെ മതേതര പുരോഗമനവാദികള്‍ ഒന്നും ഇതേപ്പറ്റി അറിഞ്ഞിട്ടേയില്ല. കാരണം കേരളത്തിലെ ഒരു ഹൈന്ദവ സംഘടനയുടെയും നിര്‍ദ്ദേശത്തെ തുടര്‍ന്നോ ആഗ്രഹമനുസരിച്ചോ അല്ല ക്ഷേത്ര ഭാരവാഹികള്‍ ഇത്തരമൊരു തീരുമാനം എടുത്തത്. കൂടല്‍ മാണിക്യം ക്ഷേത്രം1971 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലാണ്. ഇടത് നേതാക്കന്മാരാണ് ഇപ്പോഴത്തെ ഭരണ സമിതി. സിപിഎം സഹയാത്രികനായ പ്രദീപ് മേനോന്‍ ആണ് ഇപ്പോഴത്തെ ദേവസ്വം ചെയര്‍മാന്‍. പുരോഗമന വാദ മേലങ്കി അണിഞ്ഞു നടക്കുന്നു എന്നേ ഉള്ളൂ. കടുത്ത വര്‍ഗ്ഗീയ കോമരങ്ങളാണ് ഇവരൊക്കെ.
മകന്‍ അന്യമതസ്ഥയെ വിവാഹം കഴിച്ചതിന് അച്ഛനെ പൂരക്കളിയില്‍ നിന്ന് വിലക്കിയത്, കണ്ണൂര്‍ അഴീക്കല്‍ പാമ്പാടി ക്ഷേത്രത്തിലെ ഏഴുന്നള്ളിപ്പ് പുലയ വിഭാഗത്തിലെ വീടുകളില്‍ കയറാത്തത്, കോട്ടയം നാട്ടകം പൊളിടെക്‌നിക്കില്‍ ദളിത് കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലിന് പുലയ കുടില്‍ എന്ന ബോര്‍ഡ് വെച്ചത്, ഇതിനൊക്കെ പിന്നില്‍ പ്രവര്‍ത്തിച്ച ഇടത് നേതാക്കന്മാര്‍ കേരളത്തിലെ പുരോഗമനവാദികളും…..
യേശുദാസിനെ ഗുരുവായൂരില്‍ കയറ്റണമെന്ന് ആവശ്യപ്പെടുന്ന, കലാമണ്ഡലം ഹൈദരാലിയ്‌ക്ക് ക്ഷേത്രത്തില്‍ പാടാന്‍ അവസരം ഒരുക്കിയ, അബ്രാഹ്മണരായ പൂജാരിമാര്‍ക്ക് പുരോഹിതരാകാന്‍ അവസരം നല്‍കിയ സംഘപരിവാര്‍ നേതാക്കള്‍ പിന്തിരിപ്പന്‍മാരുമാകുന്ന പ്രത്യേക തരം മതേതരത്വമാണ് കേരളത്തിലേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: