ലണ്ടന്‍: ജോ റൂട്ട്, ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പടനായകനാരെന്ന് ചോദിച്ചാല്‍ റൂട്ട് എന്ന പേരല്ലാതെ മറ്റൊരാളുടെ പേര് പറയാനാകില്ല. സമകാലിന ക്രിക്കറ്റില്‍ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് റൂട്ട്. എന്നാല്‍ കഴിഞ്ഞ പരമ്പരകളില്‍ നേരിട്ട തോല്‍വിയും തോല്‍വിയുടെ കാഠിന്യവും റൂട്ടിനെ തീച്ചൂളയില്‍ വറുത്തെടുക്കുകയാണ്. ആഷസ് പരമ്പരയില്‍ ഓസ്ട്രേലിയയോട് നാണംകെട്ട തോല്‍വിയേറ്റുവാങ്ങിയത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ തോല്‍വിയുടെ പരമ്പര വിന്‍ഡീസ് പര്യടനത്തിലും തുടര്‍ന്നതോടെ റൂട്ടിന്റെ നായകസ്ഥാനം സംശയത്തിന്റെ നിഴലിലാക്കി.
വിന്‍ഡീസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് തോറ്റത് പത്ത് വിക്കറ്റിന്. ഇതോടെ പരമ്പരയും നഷ്ടപ്പെട്ടു. താരതമ്യേന ടെസ്റ്റില്‍ ദുര്‍ബലരായ വിന്‍ഡിസിനെതിരെ തോറ്റത് വന്‍ തിരിച്ചടിയാണ്. ഇതോടെ റൂട്ടിന്റെ നായകസ്ഥാനം എടുത്തുകളയാന്‍ മുറവിളികള്‍ ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ അഞ്ച് പരമ്പരകളില്‍ ഒന്നില്‍ പോലും റൂട്ടിന് ടീമിനെ വിജയിപ്പിക്കാനായിട്ടില്ല. 17 ടെസ്റ്റില്‍ വിജയിച്ചത് ഒന്നില്‍ മാത്രം. ലോകോത്തര ടീമിന് ഇതിലും വലിയ നാണക്കേട് മറ്റൊന്നില്ല. എന്നാല്‍ ടീമിനെ തിരിച്ചെത്തിക്കാനാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുകയാണ് റൂട്ട്. ചോദ്യങ്ങള്‍ക്ക് ഉത്തരമെന്ന രീതിയില്‍ ഒരുമുഴം മുമ്പേ കളിയെക്കുറിച്ച് വിശധീകരിച്ച താരം ഇംഗ്ലണ്ടിനെ മികച്ച ടീമാക്കാന്‍ സാധിക്കുമെന്നും പറഞ്ഞു. 2017ല്‍ അലസ്റ്റര്‍ കുക്ക് വിരമിച്ചതിന് ശേഷമാണ് റൂട്ട് നായകനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: