സെലം: വില കൂടിയ ബൈക്ക് വാങ്ങുന്നത് ആരുടെയും മോഹം ആയിരിക്കും. എന്നാല്‍ ഇപ്പോള്‍ അത് ഒരു രൂപ നാണയം കൊടുത്ത് സ്വന്തമാക്കിയിരിക്കുകയാണ് തമിഴ്‌നാട് സ്വദേശി.
2.6 ലക്ഷം വില വരുന്ന ഡോമിനോര്‍ 400 ബൈക്ക് സ്വന്തമാക്കാനാണ് ഒരു രൂപയുടെ നാണയങ്ങളുമായി 29 കാരന്‍ ഭൂപതി ഷോറൂമില്‍ എത്തിയത്. ഈ 2.6ലക്ഷം രൂപയും ഒരു രൂപ നാണയമായിട്ടാണ് ഭൂപതി നല്‍കിയത്. പത്ത് മണിക്കൂര്‍ സമയം എടുത്താണ് ഷോ റൂം ജീവനക്കാര്‍ കാശ് എണ്ണി തിട്ടപ്പെടുത്തിയത്.
ആദ്യം ഈ കാശ് വാങ്ങാന്‍ ഷോ റൂം മാനേജര്‍ മടിച്ചെങ്കിലും പിന്നീട് ഭൂപതിയുടെ സ്വപ്‌നം നിറവേറ്റാന്‍ സമ്മതിക്കുകയായിരുന്നു. മാനേജര്‍ മഹാവിക്രാന്ദ് പറഞ്ഞു. നാല് ഷോറൂം ജീവനക്കാരും ഭൂപതിയും തന്റെ നാല് കൂട്ടുകാരും ചേര്‍ന്നാണ് കാശ് എണ്ണി തിട്ടപ്പെടുത്താന്‍ സഹായിച്ചത്. വാനില്‍ കൊണ്ടുവന്ന കാശ് തള്ളുവണ്ടിയില്‍ കയറ്റിയാണ് ഷോറൂമിനകത്ത് എത്തിച്ചത്. തന്റെ ആഗ്രഹം നിറവേറിയതിന്റെ സന്തോഷത്തിലാണ് ഭൂപതി. ശനിയാഴ്ചയാണ് ബൈക്ക് സ്വന്തമാക്കിയത്. ഇതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായി.
മൂന്ന് വര്‍ഷം മുമ്പാണ് തനിക്ക് ഇൗ ആഗ്രഹം തോന്നിയത്. അതും ഒരു രൂപയുടെ നാണയങ്ങള്‍ കൊടുത്ത് തന്നെ വാങ്ങണം എന്ന മോഹവും. അന്ന് മുതല്‍ തനിക്ക് കിട്ടിയ നോട്ടുകള്‍ അമ്പലങ്ങളിലും, ചായ കടയിലും, ഹോട്ടലുകളിലും കൊടുത്ത് ഒരു രൂപ നാണയങ്ങള്‍ വാങ്ങിയിരുന്നു. കംപ്യൂട്ടര്‍ ഒപ്പറേറ്ററാണ് ഭൂപതി. സ്വന്തമായി യുട്യൂബ് ചാനലും ഉണ്ട്. ഇതില്‍ നിന്ന് കിട്ടിയ റെവന്യു വരുമാനവും കൂട്ടിവച്ചാണ് തന്റെ സ്വപ്‌നം നിറവേറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: