തിരുവനന്തപുരം: ഇന്നും നാളെയുമായി നടക്കുന്ന ‘ദേശീയ’ പണിമുടക്ക് വിജയിപ്പിക്കാന്‍ അത്താഴ പട്ടിണിക്കാരും കൂലിവേല ചെയ്യുന്നവരും പണിമുടക്കുമ്പോള്‍ ലുലു മാളിനെ എന്തിന് ഒഴിവാക്കിയെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. പാര്‍ട്ടിയുടെ അഭിമാനം സംരക്ഷിക്കുമ്പോള്‍ എം.എ യൂസഫലി മുതലാളിയുടെ വരുമാനത്തില്‍ ഒരു രൂപ പോലും കുറവ് വരരുതെന്ന് പാര്‍ട്ടിക്ക് നിര്‍ബന്ധമുണ്ട്. അതു കൊണ്ടാണ് ലുലു മാളിനെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയത്. മുണ്ട് മുറുക്കി ഉടുത്തും പാര്‍ട്ടി തീരുമാനം നടപ്പാക്കാന്‍ ഇറങ്ങി തിരിച്ച സഖാക്കന്മാര്ക്ക് ഈ ഇരട്ടത്താപ്പ് ചോദ്യം ചെയ്യാന്‍ നട്ടെല്ലുണ്ടോ? പാര്‍ട്ടി എന്ത് പറഞ്ഞാലും തൊണ്ട തൊടാതെ വിഴുങ്ങാന്‍ തയ്യാറാകുന്ന നിങ്ങള്‍ ഭാവി കേരളത്തിനെയാണ് ഇല്ലാതാക്കുന്നത്. ഇവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താതെ കേരളം ഗതി പിടിക്കില്ലെന്നും സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
30 വയസിന് ശേഷവും ഒരാള്‍ കമ്മ്യൂണിസ്റ്റ് ആയി തുടരുന്നുണ്ട് എങ്കില്‍ അയാള്‍ക്ക് തലച്ചോര്‍ ഇല്ല’ എന്ന കണ്ടെത്തല്‍ ആരുടേതായാലും അത് മലയാളികളെ പറ്റിയാകാനേ തരമുള്ളൂ. പ്രബുദ്ധത എന്നത് എഴുതാനും വായിക്കാനും അറിയുന്നതും ആഗോള സ്ഥിതിവിവര കണക്കുകള്‍ ഉദ്ധരിക്കാന്‍ കഴിയുന്നതുമല്ല എന്ന് മലയാളി എന്നാണ് മനസിലാക്കുക. കാപട്യം, വഞ്ചന, ഇരട്ടത്താപ്പ് ഇതൊക്കെയാണ് കമ്മ്യൂണിസം എന്ന് ലോകം മുഴുവന്‍ മനസിലാക്കിയതാണ്, വിലയിരുത്തിയതാണ്. എന്നിട്ടും മലയാളി മാത്രം ആ കെണിയില്‍ ആവര്‍ത്തിച്ചു വീഴുന്നത് എന്തുകൊണ്ട് എന്ന് നമ്മള് ഇരുത്തി ചിന്തിക്കണം.
നമ്മളെ എത്ര സമര്‍ത്ഥമായാണ് കമ്മ്യൂണിസ്റ്റുകള്‍ പറ്റിക്കുന്നത്. ഇന്നും നാളെയുമായി നടക്കുന്ന ‘ദേശീയ’ പണിമുടക്ക്, വ്യാപാര മേഖല കുത്തകകള്‍ക്ക് തീറെഴുതുന്നതിന്എതിരെ കൂടിയാണ്. അത്താഴ പട്ടിണിക്കാരും കൂലിവേല ചെയ്യുന്നവരും പണിമുടക്കി പാര്‍ട്ടിയുടെ അഭിമാനം സംരക്ഷിക്കുമ്പോള്‍ എം.എ യൂസഫലി മുതലാളിയുടെ വരുമാനത്തില്‍ ഒരു രൂപ പോലും കുറവ് വരരുതെന്ന് പാര്‍ട്ടിക്ക് നിര്‍ബന്ധമുണ്ട്. അതു കൊണ്ടാണ് ലുലു മാളിനെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയത്. മുണ്ട് മുറുക്കി ഉടുത്തും പാര്‍ട്ടി തീരുമാനം നടപ്പാക്കാന്‍ ഇറങ്ങി തിരിച്ച സഖാക്കന്മാര്ക്ക് ഈ ഇരട്ടത്താപ്പ് ചോദ്യം ചെയ്യാന്‍ നട്ടെല്ലുണ്ടോ? പാര്‍ട്ടി എന്ത് പറഞ്ഞാലും തൊണ്ട തൊടാതെ വിഴുങ്ങാന്‍ തയ്യാറാകുന്ന നിങ്ങള്‍ ഭാവി കേരളത്തിനെയാണ് ഇല്ലാതാക്കുന്നത്. ഇവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താതെ കേരളം ഗതി പിടിക്കില്ല. ഈ തെമ്മാടിത്തം ചോദ്യം ചെയ്യാന്‍ നട്ടെല്ലുള്ള ഒരാളു പോലും പാര്‍ട്ടിയില്‍ ഇല്ലാ എന്ന് തിരിച്ചറിയുമ്പോഴാണ് പ്രവചന സ്വഭാവമുള്ള ആദ്യ വാചകം കേരളത്തില്‍ പ്രസക്തമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: