ലോസ്എഞ്ചല്‍സ്: ഓസ്കര് പുരസ്കാര ചടങ്ങില്‍ അവതാരകന് ക്രിസ് റോക്കിന്റെ മുഖത്തടിച്ച വില്‍ സ്മിത്തിന്റെ പ്രവൃത്തി ഏറെ വിവാദമായിരുന്നു. ഭാര്യ ജാഡ പിങ്കെറ്റ് സ്മിത്തിനെക്കുറിച്ച് ക്രിസ് റോക്ക് നടത്തിയ പരാമര്‍ശമാണ് വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്. തല മൊട്ടയടിച്ചാണ് ജാഡ സ്മിത്ത് ഓസ്കറിന് എത്തിയത്. മികച്ച ഡോക്യുമെന്റിയ്ക്കുള്ള പുരസ്കാരം പ്രഖ്യാപിക്കുന്ന സമയത്ത് ക്രിസ് റോക്ക് അതേക്കുറിച്ച് തമാശ പറഞ്ഞു. തലയിലെ രോമം കൊഴിയുന്ന അസുഖമാണെന്നായിരുന്നു ക്രിസ് റോക്ക് പറഞ്ഞത് ഇതുകേട്ടയുടന്‍ വേദിയിലേക്ക് കയറിവന്ന് റോക്കിന്റെ മുഖത്ത് ശക്തിയായി അടിക്കുയായിരുന്നു. പിന്നീട് ‘എന്റെ ഭാര്യയുടെ പേര് നിന്റെ വായ് കൊണ്ട് പറഞ്ഞുപോകരുതെ’ന്ന് ശക്തമായി താക്കീത് ചെയ്യുകയും ചെയ്തു. തിരികെ കസേരയില്‍ ഇരുന്ന ശേഷവും റോക്കിനോട് സ്മിത്ത് ആക്രോശിക്കുന്നുണ്ടായിരുന്നു. സ്മിത്തിന്റെ പ്രവൃത്തിക്കെതിരേ വിമര്‍ശനം ഉയര്‍ന്നെങ്കിലും പിന്നീട് വന്ന വിവരങ്ങള്‍ സ്മിത്തിന് അനുകൂലമാണ്.
വില്‍ സ്മിത്തിന്റെ ഭാര്യക്ക് 2018 മുതല്‍ ശരീരത്തിലെ രോമം കൊഴിഞ്ഞു പോകുന്നതും പുതിയത് വളരാത്തതുമായ അവസ്ഥയായ അലോപ്പീസിയ എന്ന അസുഖം ഉണ്ട് . ലോകം മുഴുവന്‍ കാണുന്ന ഒരു വേദിയില്‍ തലയില്‍ മുടിയില്ല എന്നത് റോക്ക് തമാശ ആയല്ല പറഞ്ഞത് എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഇതാണ് സ്മിത്തിനെ പ്രകോപിച്ചതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: