ചെന്നൈ: തമിഴ്നാട്ടില്‍ ബിജെപിയുടെ സ്വപ്നതുല്ല്യമായ കുതിപ്പിന് തടയിടാന്‍ ഡിഎംകെ-കോണ്‍ഗ്രസ് പദ്ധതി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രധാനമായും ബിജെപിയുടെ തമിഴ്നാട്ടിലെ മുന്നേറ്റത്തിന് ഇപ്പോള്‍ ചുക്കാന്‍ പിടിക്കുന്ന അമരക്കാരനായ ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈയെ പലരീതിയില്‍ തീര്‍ക്കാന്‍ പദ്ധതി തയ്യാറാകുന്നതായി പറയുന്നു.
ഏറ്റവുമൊടുവില്‍ 100 കോടി നഷ്ടപരിഹാരക്കേസില്‍ അണ്ണാമലൈയെ കുടുക്കിയിരിക്കുകയാണ് ഡിഎംകെ. വിദേശഫണ്ട് ആകര്‍ഷിക്കാന്‍ യുഎഇ യാത്രയ്ക്ക് പോയ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെതിരെ തെറ്റായ, അപവാദപരമായ പ്രസ്താവനകള്‍ നടത്തിയെന്ന ആരോപണമാണ് ഡിഎംകെ ഉയര്‍ത്തിയിരിക്കുന്നത്. ഒന്നുകില്‍ അണ്ണാമലൈ നിരുപാധികം മാപ്പ് പറയുക, അല്ലെങ്കില്‍ സ്റ്റാലിന്റെ ദുരിതാശ്വാസനിധിയിലേക്ക് 100 കോടി നഷ്ടപരിഹാരം നല്‍കുക എന്ന ആവശ്യമാണ് ഡിഎംകെ ഉയര്‍ത്തിയിരിക്കുന്നത്. ഡിഎംകെ ഓര്‍ഗനൈസിംഗ് സെക്രട്ടറി ആര്.എസ്. ഭാരതിയാണ് അണ്ണാമലൈയ്ക്ക് എതിരെ നോട്ടീസ് അയച്ചിരിക്കുന്നത്. സ്റ്റാലിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് ഡിഎംകെ പ്രവര്‍ത്തകര്‍ക്കിടയില്‍ അണ്ണാമലൈയ്ക്കെതിരെ അപ്രീതി വളര്‍ത്താനാണ് ശ്രമം.
ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ ‘ജഡത്തെ വെച്ച് രാഷ്ട്രീയം കളിക്കുന്നു’വെന്ന പരിഹാസവുമായി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ പ്രസംഗം നടത്തിയിരുന്നു. അന്ന് മാണിക്കം ടാഗൂര്‍ ഉന്നയിച്ച പല പോയിന്റുകളില്‍ ഒന്ന് അണ്ണാമലൈ വരത്താനാണ് എന്നതായിരുന്നു. തമിഴ്നാട് സ്വദേശിയല്ല എന്ന പോയിന്റ് ഉയര്‍ത്തി വരത്തനെതിരെ സമരം ഉയര്‍ത്തിക്കൊണ്ടുവരാനും പദ്ധതിയുണ്ട്. ലാവണ്യ എന്ന പെണ്‍കുട്ടി മതപരിവര്‍ത്തനത്തിന്റെ സമ്മര്‍ദ്ദം സഹിക്കവയ്യാതെയാണ് പള്ളി വക സ്കൂളില്‍ പഠിച്ചിരുന്നു ലാവണ്യ ആത്മഹത്യ ചെയ്തത്. ഈ ആത്മഹത്യ മതപരിവര്‍ത്തനം നടത്താനുള്ള സ്കൂള്‍ അധികൃതരുടെ ശ്രമം മൂലമാണെന്നതിന് കൃത്യമായ തെളിവുകള്‍ ഹാജരാക്കിക്കൊണ്ട് അണ്ണാമലൈയുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തില്‍ കുറ്റവാളികളെ രക്ഷിക്കാന്‍ ഡിഎംകെയ്ക്കോ, പള്ളിക്കോ സാധിച്ചില്ല. കേസ് സുപ്രിംകോടതിയില്‍ എത്തി. സിബി ഐ അന്വേഷണത്തിന് ഉത്തരവും ഇട്ടു. ഇതാണ് സ്റ്റാലിനെതിരെ പള്ളിയും പള്ളി വോട്ടുകളില്‍ ജയിച്ചുകയറുന്ന കോണ്‍ഗ്രസും ഡിഎംകെയും തിരിയാന്‍ കാരണം.
ഇതിന് പിന്നാലെ സ്റ്റാലിന്റെ വസതിക്ക് മുന്നില്‍ എബിവിപി ദേശീയ നേതാവ് നിധി ത്രിപാഠിയുടെ നേതൃത്വത്തില്‍ പൊലീസ് വലയം ഭേദിച്ച് നടത്തിയ സമരവും ഡിഎംകെയെ ഞെട്ടിച്ചു. അന്ന് ജയിലില്‍ നിധി ത്രിപാഠിയെ സന്ദര്‍ശിച്ചതിന് പഴയ എബിവിപി ദേശീയ നേതാവായ ഡോ. സുബ്ബയ്യ ഷണ്മുഖത്തെ ജോലിയില്‍ നിന്നും സസ്പെന്റ് ചെയ്യുകയും കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചിരിക്കുകയുമാണ്. ഈയിടെ നടന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്കും എ ഐഎഡിഎംകെയ്ക്കും പിന്നില്‍ ബിജെപി മൂന്നാം സ്ഥാനത്തെത്തിയതും ഡിഎംകെ ക്യാമ്പുകളില്‍ അസ്വസ്ഥത പടര്‍ത്തിയിട്ടുണ്ട്. ഏത് വിധേനെയും അണ്ണാമലൈയെ ഒതുക്കി ബിജെപിയുടെ കുതിപ്പ് ഇല്ലാതാക്കാനാണ് ഡിഎംകെ ശ്രമം.
അണ്ണാമലൈയുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ വളര്‍ച്ച ഇല്ലാതാക്കാന്‍ പള്ളിയും ശ്രമിക്കുന്നുണ്ട്. ബിജെപിയുടെ വളര്‍ച്ച തമിഴ്നാട്ടില്‍ ഇല്ലാതാക്കാന്‍ ഒരേയൊരു വഴി മതപരിവര്‍ത്തനം ശക്തമാക്കലാണെന്നായിരുന്നു ഡിഎംകെ അനുഭാവി ഷാലിന്‍ മരിയ ലോറന്‍സ് കഴിഞ്ഞ ദിവസം പരസ്യമായി പ്രസ്താവിച്ചത്.
നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ്ണ വിശ്വാസമുള്ളതിനാല്‍ ഡിഎംകെയുടെ ഈ ഭീഷണിക്കെതിരെ കോടതിയില്‍ പൊരുതുമെന്ന് അണ്ണാമലൈ പറഞ്ഞു. ഡിഎംകെ കുടുംബം തനി സാധാരണക്കാരില്‍ സാധാരണക്കാരനായ തന്നെ ദുബായ്ക്ക് സമാനമായ അവരുടെ കുടുംബവുമായി താരതമ്യം ചെയ്യുകയാണെന്ന് അണ്ണാമലൈ പറഞ്ഞു. തന്റെ യുദ്ധം തമിഴ്നാടിന് വേണ്ടിയാണെന്നും അണ്ണാമലൈ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: