കൊച്ചി: ഒരുത്തീ സിനിമയുടെ പ്രമോഷനിടെ നടന്‍ വിനായകന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ വീണ്ടും പ്രതികരണവുമായി നടി നവ്യ നായര്‍ രംഗത്ത്. വിനായകന്റെ പരാമര്‍ശത്തില്‍ തനിക്ക് ബുദ്ധിമുട്ട് തോന്നിയെന്നും അദ്ദേഹം പറഞ്ഞത് തെറ്റായിപ്പോയെന്നും നവ്യ നായര്‍ പറഞ്ഞു. സംവിധായകന്‍ വി കെ പി, നവ്യ നായര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു വിനായകന്റെ പ്രതികരണം.
ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്ന് തോന്നിയാല്‍ അത് നേരിട്ട് ചോദിക്കുകയാണ് തന്റെ രീതി എന്നായിരുന്നു വിനായകന്റെ വാക്കുകള്‍. മീടു കാമ്പയിന്‍ എന്താണെന്ന് എനിക്കറിയില്ല എന്നും വിനായകന്‍ പറഞ്ഞിരുന്നു. പത്ത് സ്ത്രീകളുമായി സെക്‌സ് ചെയ്തിട്ടുണ്ടെന്നും എല്ലാവരോടും ഞാന്‍ അങ്ങോട്ട് ചോദിക്കുകയായിരുന്നുവെന്നും വിനായകന്‍ പറഞ്ഞിരുന്നു. കൂടാതെ വേദിയിലുണ്ടായ മാധ്യമപ്രവര്‍ത്തകയോടും വിനായകന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിരുന്നു.
വിനായകന്റെ പരാമര്‍ശങ്ങളില്‍ മൗനം പാലിച്ചതില്‍ നവ്യയ്‌ക്കെതിരെ പല സ്ത്രീകളും രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ അന്ന് പ്രതികരിക്കാന്‍ കഴിയാതെപോയതിന്റെ കാരണം വ്യക്തമാക്കുകയാണ് താരം. വിനായകന്‍ നടത്തിയ പരാമര്‍ശങ്ങള്‍ തെറ്റായിപ്പോയി എന്ന് നവ്യ മാധ്യമങ്ങള്‍ക്കുമുന്നില്‍ തുറന്നു സമ്മതിക്കുന്നു. വിനായകന്റെ പരാമര്‍ശത്തില്‍ എനിക്ക് ബുദ്ധിമുട്ട് തോന്നിയിരുന്നു. എന്നാല്‍ എനിക്ക് അപ്പോള്‍ പ്രതികരിക്കാന്‍ സാധിച്ചില്ല. ഞാന്‍ മൈക്ക് വാങ്ങിക്കാനൊക്കെ ശ്രമിച്ചിരുന്നു. പക്ഷേ അതില്‍ കൂടുതല്‍ ഒന്നും ചെയ്യാന്‍ തന്നെക്കൊണ്ട് സാധിച്ചിരുന്നില്ലെന്നും നവ്യ വ്യക്തമാക്കി. അവിടെ നടന്ന സംഭവത്തില്‍ താന്‍ ക്ഷമ ചോദിക്കാന്‍ തയ്യാറാണെന്നും നവ്യ പറയുന്നുണ്ട്. ഒരു പുരുഷന്‍ നടത്തിയ പരാമര്‍ശത്തില്‍ ഇപ്പോള്‍ ക്രൂശിക്കപ്പെടുന്നത് ഒരു സ്ത്രീയാണ്. എത്രയോ പുരുഷന്മാര്‍ ഇരുന്ന വേദിയായിരുന്നു അത്. എന്നാല്‍ ഇപ്പോള്‍ അതില്‍ ചോദ്യങ്ങള്‍ ഉയരുന്നത് എനിക്ക് നേരെയാണ്. അതില്‍ താന്‍ ക്ഷമ ചോദിക്കാന്‍ തയ്യാറാണെന്നും നവ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: