മുംബൈ: ശിവസേന നേതാവ് യശ്വന്ത് ജാദവ് 31 ഫ്ളാറ്റുകളുടെ കുടിയിരിപ്പാവകാശം സ്വന്തമാക്കിയത് മാതോശ്രീക്ക് 2.5 കോടി നല്‍കിയാണെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത രേഖയില്‍ പറയുന്നു. ഒരു തവണ 50 ലക്ഷവും പിന്നീട് രണ്ട് കോടിയും രൂപ മാതോശ്രീയ്ക്ക് നല്‍കിയെന്നാണ് യശ്വന്ത് ജാദവില്‍ നിന്നും പിടിച്ചെടുത്ത രേഖയില്‍ പറയുന്നത്. ഈ മാതോശ്രീ മഹാരാഷ്ട്രമുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീ തന്നെയാണോ എന്ന അന്വേഷണത്തിലാണ് ആദായനികുതി ഉദ്യോഗസ്ഥര്‍.
മസ്ഗാവിലെ ബിലാഖാദി ചേംബേഴ്സിന്റെ കുടിയിരിപ്പാവകാശമാണ് 10 കോടി രൂപയ്ക്ക് യശ്വന്ത് ജാദവ് സ്വന്തമാക്കിയതെന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുത്ത രേഖയില്‍ പറയുന്നു. ഇതിനാണ് മാതോശ്രീയ്ക്ക് 2.5 കോടി രൂപ നല്‍കിയിരിക്കുന്നത്. സംഗതി വിവാദമായപ്പോള്‍ ഈ മാതോശ്രീ മുഖ്യമന്ത്രി താക്കറെയുള്ള ഔദ്യോഗിക വസതിയല്ലെന്നും തന്റെ സ്വന്തം അമ്മയാണെന്നുമാണ് ഇപ്പോള്‍ ശിവസേന നേതാവ് നല്കുന്ന വിശദീകരണം. മാതോശ്രീയ്ക്ക് രണ്ട് തവണയായാണ് പണം നല്‍കിയിരിക്കുന്നത്. ആദ്യം 50 ലക്ഷവും പിന്നെ രണ്ട് കോടിയും നല്‍കിയതായി രേഖയിലുണ്ട്. ഇതില്‍ 50 ലക്ഷം അമ്മയുടെ ജന്മദിനത്ത് വാച്ചുകള്‍ നല്കിയ ഇനത്തിലും മറ്റ് രണ്ട് കോടി രൂപ അമ്മയുടെ ഓര്‍മ്മയ്ക്ക് ഗുഡി പഡ്വായ്ക്ക് പാവങ്ങള്‍ക്ക് സമ്മാനം നല്കിയ വകയിലും ചെലവാക്കിയെന്നാണ് ശിവസേന നേതാവ് വിശദീകരിക്കുന്നത്. എന്നാല്‍ ശിവസേന നേതാവിന്റെ ഈ വിശദീകരണം ആദായനികുതി വകുപ്പിന് തൃപ്തികരമായിട്ടില്ല. ഏതാണ് യഥാര്‍ത്ഥ മാതോശ്രീ എന്നറിയാന്‍ വിശദമായ അന്വേഷണം നടന്നുവരുന്നു.
മറ്റൊന്ന് ഈടില്ലാതെ കൊല്‍ക്കത്ത കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ഷെല്‍ കമ്പനിയില്‍ നിന്നും വന്ന 15 കോടി രൂപയാണ്. ഈ പണം ശിവസേന നേതാവ് യശ്വന്ത് ജാദവിന്റെ അനുയായി ബിമല്‍ അഗര്‍വാളിന്റെ പേരിലാണ് എത്തിയത്. എന്നാല്‍ പണം ഹോട്ടല്‍ വാങ്ങാനും ഒരു ഭൂമി വാങ്ങാനും യശ്വന്ത് ജാദവ് തന്നെയാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തി. ജാദവ് മുംബൈ കോര്പറേഷന് സ്റ്റാന്റിംഗ് കമ്മിറ്റി മേധാവിയായി പ്രവര്‍ത്തിക്കുന്ന 2018 മുതല്‍ 2022 വരെയുള്ള കാലയളവിലാണ് ഈ അഴിമതികള്‍ നടന്നത്.
യശ്വന്ത് ജാദവിന്റെ അനുയായി ബിമല്‍ അഗര്‍വാള്‍ തന്റെ സ്ഥാപനമായ ന്യൂസ്ഹോക് മള്‍ട്ടിമീഡിയ വഴിയും അഴിമതി നടത്തി. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിബി ഐയും ഇഡിയും ബിമല്‍ അഗര്‍വാളിന് പിടികൂടിയിരുന്നു. 2018ല്‍ അഗര്‍വാള്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ശിവസേനയുടെ യശ്വന്ത് ജാദവുമായി ചേര്‍ന്ന് വന്‍ അഴിമതികള്‍ നടത്തിയത്. 2018ല്‍ കോവിഡ് മഹാമാരിക്കാലത്ത് മുംബൈ നഗരസഭയുടെ 30 കോടി രൂപയോളം വരുന്ന വിവിധ കരാറുകള്‍ യശ്വന്ത് ജാദവിന്റെ സഹായത്തോടെ ബിമല്‍ അഗര്‍വാള്‍ പിടിച്ചിട്ടുണ്ട്. സാധാരണ ലേലത്തിലൂടെയാണ് മുംബൈ നഗരസഭയുടെ കരാറുകള്‍ നല്കുന്നതെങ്കിലും ബൈക്കുള മേഖലയില്‍ യശ്വന്ത് ജാദവിനോട് ആരും മത്സരിക്കാന്‍ വരാറില്ല. അവിടെ യശ്വന്ത് ജാദവിന്റെ ഭാര്യ യാമിനി ജാദവാണ് എംഎല്‍എ. നേരത്തെ മുംബൈ നഗരസഭയുടെ കരാര്‍ നേടിയ സുരജ് സിങ്ങ് ദിയോറയെ ഇദ്ദേഹം ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഓഡിയോ ക്ലിപ്പ് 2020ല്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
കൊല്‍ക്കൊത്തയിലെ ഷെല്‍ കമ്പനിയായ പ്രധാന ഡീലേഴ്സ് പ്രൈ ലിമിറ്റഡില്‍ നിന്നും അനധികൃതമായി ലഭിച്ച 15 കോടി രൂപ യാമിനയും യശ്വന്ത് ജാദവും ചേര്‍ന്ന് വെള്ളപ്പണമാക്കി മാറ്റിയെടുത്തു.
എന്തായാലും ആദായനികുതി വകുപ്പ് 36 കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി. യശ്വന്ത് ജാദവിന്റെ മസ്ഗാവിലെ ബിലാഖാദി ചേംബേഴ്സിലും റെയ്ഡ് നടത്തുന്നു. ബിമല്‍ അഗര്വാളിന്ഞറെ വീട്ടിലും അഞ്ച് മുംബൈ നഗരസഭാ കരാറുകാരുടെ വീടുകളിലും റെയ്ഡ് നടന്നു. ഏകദേശം 130 കോടി രൂപ വിലവരുന്ന 36 സ്വത്തുക്കള്‍ പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: