തിരുവനന്തപുരം: വേലുത്തമ്പി വീരാഹൂതി അനുസ്മരണം അമൃത മഹോത്സവം സംഘാടക സമിതി ആചരിക്കും. മാര്‍ച്ച് 29 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 100 കേന്ദ്രങ്ങളില്‍ പുഷ്പാര്‍ച്ചനയും വിവിധ പരിപാടികളോടെ അനുസ്മരണവും നടക്കും.
ഏപ്രില്‍ അഞ്ചിന് രാവിലെ വേലുതമ്പി ചരിത്ര വിളംബരം പുറപ്പെടുവിച്ച കുണ്ടറയില്‍ നിന്ന് വീരാഹൂതി നടത്തിയ മണ്ണടിയിലേക്കും ആറിന് മണ്ണടിയില്‍ നിന്ന് അദ്ദേഹത്തെ അടക്കം ചെയ്ത കണ്ണമ്മൂലയിലേക്കും ദീപശിഖാ രഥയാത്ര നടത്തും. അന്ന് വൈകിട്ട് ആറു മണിക്ക് ഗാന്ധി പാര്‍ക്കില്‍ പൊതുസമ്മേളനവും ഏപ്രില്‍ എട്ടിന് തൈക്കാട് റസ്റ്റ്ഹൗസില്‍ ‘വേലുത്തമ്പി ദളവയും തിരുവിതാംകൂറിന്റെ സ്വാതന്ത്ര്യ സമരവും’ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: