തിരുവനന്തപുരം: ട്രെയിന്‍ യാത്രകള്‍ ഒഴിവാക്കണമെന്നും സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാതെ എല്ലാവരും വീട്ടിലിരിക്കണമെന്ന തിട്ടൂരവുമായി ട്രേഡ് യൂണിയന് സംയുക്ത സമിതി. ദ്വിദിന ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കാനിരിക്കെയാണ് ട്രേഡ് യൂണിയന് വെല്ലുവിളി മുഴക്കിയിരിക്കുന്നത്. മാര്‍ച്ച് 27ന് രാത്രി 12 മണി മുതല്‍ 29ന് രാത്രി 12 മണിവരെ 48 മണിക്കൂറാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇരുപതോളം തൊഴിലാളി സംഘടനകളാണ് പങ്കെടുക്കുക.
പാല്, പത്രം, ആശുപത്രി, ആംബുലന്‍സ്, മെഡിക്കല്‍ സ്റ്റോര്‍, ഫയര്‍ റെസ്ക്യൂ, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിദേശ വിനോദസഞ്ചാരികളുടെ യാത്ര എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. ബസ്,ടാക്സി സര്‍വീസുകള്‍, റേഷന്‍ കടകള്‍, ഹോട്ടലുകള്‍, ബാങ്ക്, സര്‍ക്കാര്‍ സേവനങ്ങള്‍ എന്നിവ അടച്ചിടണമെന്ന ഭീഷണിയും ട്രേഡ് യൂണിയനുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.
പാല്, പത്രം, ആശുപത്രി, ആംബുലന്‍സ്, വിദേശ വിനോദ സഞ്ചാരികളുടെ യാത്ര എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. തലസ്ഥാനത്തെ കേന്ദ്രത്തില്‍ അയ്യായിരത്തിലധികം തൊഴിലാളികള്‍ മുഴുവന്‍ സമയംപങ്കെടുക്കും. പൊതുയോഗം തിങ്കള്‍ പകല്‍ 11ന് സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനംചെയ്യും. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര് ചന്ദ്രശേഖരന് അധ്യക്ഷനാകും. 22 തൊഴിലാളി സംഘടന അണിനിരക്കുന്ന സമരത്തില്‍ കേരളം നിശ്ചലമാകുമെന്ന് ട്രേഡ് യൂണിയനുകള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: