തിരുവനന്തപുരം: സംസ്ഥാനത്ത് നാലു ദിവസമായി തുടര്‍ന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്നു രാവിലെ നടത്തിയ ചര്‍ച്ചയെ തുര്‍ന്നാണ് തീരുമാനം. വിദ്യാര്‍ഥികളുടെ നിരക്കു വര്‍ധിപ്പിക്കാന്‍ സാധിക്കില്ലെന്നും ഇക്കാര്യം ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്നും മുഖ്യമന്ത്രി ബസ് ഉടമകളെ അറിയിച്ചു.
അതേസമയം കഴിഞ്ഞ മൂന്നു ദിവസത്തെ പണിമുടക്ക് കെഎസ്ആര്‍ടിസി മുതലെടുത്തു. ചില ഡിപ്പോകളില്‍ ഓര്‍ഡിനറി ബസുകള്‍ ഫാസ്റ്റ് പാസഞ്ചര്‍ സര്‍വ്വീസുകളാക്കി കൂടുതല്‍ ചാര്‍ജ്ജ് വാങ്ങിയതായും പരാതിയുണ്ട്. ബസ് ചാര്‍ജ്ജ് കൂട്ടാന്‍ നേരത്തെ തന്നെ തീരുമാനിച്ചതാണെങ്കിലും ഔദ്യോഗികമായി കൂട്ടി, സമരം അവസാനിപ്പിക്കാത്തത് കെഎസ്ആര്‍ടിസിക്കു വേണ്ടിയാണെന്നും ആരോപണമുണ്ട്.
സമരം നേരിടാന്‍ കൂടുതല്‍ സര്‍വ്വീസുകള്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ചെങ്കിലും ആവശ്യത്തിനനുസരിച്ച് സര്‍വ്വീസുകള്‍ നടത്തുന്നുമില്ല. അതിനാല്‍ ഉള്ള ബസുകളില്‍ ശ്വാസംവിടാന്‍ പോലും സാധിക്കാത്ത തരത്തിലുള്ള തിരക്കാണ്. അധിക സര്‍വ്വീസുകള്‍ വഴി പ്രതിദിന കളക്ഷനില്‍ 50 ലക്ഷം രൂപയുടെ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. സമരം തുടങ്ങും മുമ്പ് 5.75 കോടിയായിരുന്ന ശരാശരി കളക്ഷന്‍ ഇപ്പോള്‍ 6.28 കോടിയായി. സമരത്തിന്റെ ആദ്യദിനം ഇരുന്നൂറും രണ്ടാമത്തെ ദിവസം മുന്നൂറും ഇന്നലെ എഴുന്നൂറും സര്‍വ്വീസുകളാണ് അധികമായി നടത്തിയത്.
ഇന്നലെ ആകെ നടത്തിയത് 3909 സര്‍വ്വീസുകളാണ്. സെന്‍ട്രല്‍ സോണില്‍ നിന്നും 1252, നോര്‍ത്ത് സോണില്‍ നിന്നും 1015, സൗത്ത് സോണില്‍ നിന്നും 1642 സര്‍വ്വീസുകള്‍. മലബാര്‍ മേഖലയില്‍ കൂടുതല്‍ സര്‍വ്വീസുകള്‍ നടത്താനാണ് കെഎസ്ആര്‍ടിസിയുടെ ശ്രമം. 150 ബസുകളോളം അവിടേക്ക് അയച്ചിട്ടുണ്ട്.
അതേസമയം 28, 29 തീയതികളിലെ ദേശീയ പണിമുടക്ക് കെഎസ്ആര്‍ടിസിക്ക് വലിയ തിരിച്ചടിയാകും. തൊഴിലാളികളുടെ പണിമുടക്ക് സ്ഥാപനത്തെ കൂടുതല്‍ നഷ്ടത്തിലാക്കും. സര്‍വ്വീസ് കൂട്ടിയാലും രണ്ട് ദിവസം ഒരു ബസ് പോലും ഓടില്ല എന്നതാണ് കാരണം. അവശ്യസര്‍വ്വീസുകള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് എത്രത്തോളം വിജയിക്കാനാകുമെന്നതില് കെഎസ്ആര്‍ടിസിക്ക് തന്നെ ആശങ്കയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: