ടൂറിന്: ലോകകപ്പ് യോഗ്യത മത്സരത്തില്‍ മസിഡോണിയയോട് ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെ ഇറ്റാലിയന്‍ ഫുട്ബോളില്‍ വിമര്‍ശനങ്ങളുടെ കെട്ടഴിയുന്നു. ലോകകപ്പ് യോഗ്യത നഷ്ടപ്പെടാന്‍ കാരണം പരിശീലകന് റോബര്‍ട്ടോ മാന്സിനിയാണെന്നും തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ഇറ്റാലിയന്‍ താരങ്ങള്‍ ആവശ്യപ്പെട്ടു.
ടീമില്‍ മോശം മാറ്റങ്ങള്‍ വരുത്തി. താരങ്ങളെ അനാവശ്യമായി ഒഴിവാക്കി. തോല്‍വി മാന്‍സിനി വരുത്തിയതാണെന്നും താരങ്ങള്‍ വിമര്‍ശിച്ചു. പുത്തന്‍ താരങ്ങളെ എടുക്കാതെ മാന്‍സിനി പ്രിയപ്പെട്ടവരെ കൂടെനിര്‍ത്തിയെന്നും വിമര്‍ശനമുണ്ട്. 2020 യൂറോ കപ്പ് വിജയം ഭാഗ്യത്താല്‍ കിട്ടിയതാണെന്നും ഇറ്റലിക്ക് യോഗ്യതയില്ലെന്നും ആരാധകര്‍ വിമര്‍ശിച്ചു.
ടീമിലെ മുന്നേറ്റ താരം കിറോ ഇമ്മബൈലിനെതിരെയും വിമര്‍ശനമുണ്ട്. ഇറ്റാലിയന്‍ ലീഗില്‍ ഗോളുകള്‍ അടിച്ചുകൂട്ടുന്ന താരത്തിന് ദേശീയ ടീമില്‍ മികച്ച പ്രകടനം നടത്താനാകാതെ പോകുന്നത് വിശ്വസിക്കാനാകില്ലെന്ന് പരിശീലകര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: