Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അപ്പുറത്ത് മേധാ പട്കര്‍; കെ റെയിലില്‍ യെച്ചൂരിയുടെ മൗനം സിപി എമ്മിനെ പ്രതിരോധത്തിലാക്കുന്നു; നാണക്കേടില്‍ സിപിഎം കേന്ദ്ര നേതാക്കള്‍

കെ റെയിലിനെതിരായ സമരത്തില്‍ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ എത്തിയതോടെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും പ്രകാശ് കാരാട്ടിനും മൗനം. ഈ പ്രശ്‌നത്തില്‍ പ്രതികരിക്കില്ലെന്ന ഉറച്ചനിലപാടിലാണ് സിപിഎമ്മിന്റെ ഈ രണ്ട് കേന്ദ്ര നേതാക്കളും. ഇത് ദേശീയ തലത്തില്‍ തന്നെ സിപിഎമ്മിന് നാണക്കേടായിരിക്കുകയാണ്.

Janmabhumi Online by Janmabhumi Online
Mar 26, 2022, 08:36 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: കെ റെയിലിനെതിരായ സമരത്തില്‍ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ എത്തിയതോടെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും പ്രകാശ് കാരാട്ടിനും മൗനം. ഈ പ്രശ്‌നത്തില്‍ പ്രതികരിക്കില്ലെന്ന ഉറച്ചനിലപാടിലാണ് സിപിഎമ്മിന്റെ ഈ രണ്ട് കേന്ദ്ര നേതാക്കളും. ഇത് ദേശീയ തലത്തില്‍ തന്നെ സിപിഎമ്മിന് നാണക്കേടായിരിക്കുകയാണ്.

പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കൃത്യമായ നിലപാടെടുത്താണ് മേധാ പട്കര്‍ വിഷയത്തെ സമീപിക്കുന്നത്. ‘പ്രകൃതി വിഭവങ്ങളുടെ മൂല്യം ഭരണാധികാരികള്‍ മനസ്സിലാക്കുന്നില്ല. ഒരു ലക്ഷം കോടിയുടെ പദ്ധതി പ്രകൃതിയെ എങ്ങിനെ ബാധിക്കുമെന്ന പഠനം പോലും ഉണ്ടായില്ല. ലക്ഷക്കണക്കിന് ആളുകളാണ് പദ്ധതിയുടെ പേരില്‍ നേരിട്ടും അല്ലാതെയും വഴിയാധാരമാവുക. വികസനത്തിന്റെ പേരില്‍ പ്രകൃതിയേയും കേരളത്തിന്റെ സ്വാഭാവികതയേയുമെല്ലാം സര്‍ക്കാര്‍ മറക്കുകയാണ്.’- മേധാ പട്കര്‍ പറയുന്നു.

കെറെയിലില്‍ മേധാ പട്കര്‍ ഉള്‍പ്പെടെയുള്ള സാമൂഹിക പ്രവര്‍ത്തകരുടെ അഭിപ്രായം മാനിച്ചേ മതിയാവൂ എന്ന നിലപാടാണ് യെച്ചൂരിയ്‌ക്കും കാരാട്ടിനും ഉള്ളത്. കെ റെയില്‍ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പിണറായിയോട് കൈകൂപ്പി മേധാ പട്കര്‍ അഭ്യര്‍ത്ഥന നടത്തിയത് സിപിഎം കേന്ദ്രനേതാക്കള്‍ക്ക് വലിയ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. കേരളത്തിന് പുറത്തുള്ള പല സമരങ്ങളിലും മേധാ പട്കറോടൊപ്പം തോള്‍ ചേര്‍ന്നു നില്‍ക്കുന്ന നേതാവാണ് യെച്ചൂരി. അതുകൊണ്ട് തന്നെ ദേശീയ മാധ്യമങ്ങള്‍ക്ക് മുന്നില്‍ മുഖം നഷ്ടപ്പെടുന്ന അവസ്ഥയാണ് യെച്ചൂരിക്ക്. സിപിഎം ദേശീയ നേതാക്കളായ പ്രകാശ് കാരാട്ടും ഭാര്യ ബൃന്ദ കാരാട്ടും ഇക്കാര്യത്തില്‍ മേധാ പട്കറുടെ പക്ഷത്താണ്.

കേരളത്തില്‍ സിപിഎമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് സന്ദര്‍ശനം നടത്തുന്ന യെച്ചൂരി ഇപ്പോള്‍ മാധ്യമങ്ങളില്‍ നിന്നും കെ റെയില്‍ സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ്. ഇക്കാര്യത്തില്‍ താന്‍ പ്രതികരിക്കില്ലെന്ന് കഴിഞ്ഞ ദിവസം പരസ്യമായിത്തന്നെ യെച്ചൂരി മാധ്യമങ്ങളോട് തുറന്നടിച്ചിരുന്നു.

ഇതോടെ യെച്ചൂരിയെ  സിപിഎം ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്നു തന്നെ മാറ്റാനുള്ള ശ്രമത്തിലാണ് പിണറായി പക്ഷം. ഈ പദവി കൂടി പിടിച്ചെടുത്താല്‍ സംസ്ഥാന ഭരണം പോലെ സിപിഎം കേന്ദ്രനേതൃത്വവും പിണറായിയുടെ കൈവെള്ളയിലാകും. കേരളത്തില്‍ സിപിഎമ്മില്‍ നിന്നോ മന്ത്രിസഭയില്‍ നിന്നോ ആരും ഇതുവരെ കെ റെയിലിന് എതിരെ ഒരു വാക്ക് പോലും മിണ്ടിയിട്ടില്ല. എംഎ ബേബിയെപ്പോലുള്ള നേതാക്കളും കെ റെയിലിനെ വാഴ്‌ത്തിപ്പാടുകയാണ്.

പ്രധാനമന്ത്രി മോദി ഇക്കഴിഞ്ഞ ദിവസം പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയില്‍ മൗനം പാലിക്കുകയായിരുന്നു. ഇത് പദ്ധതിയോടുള്ള പ്രധാനമന്ത്രിയുടെ ഇഷ്ടക്കുറവ് തന്നെയാണെന്ന് പിണറായി മനസ്സിലാക്കിക്കഴിഞ്ഞു. കേന്ദ്രസര്‍ക്കാരിനെതിരെ സിപിഎം കേരള ഘടകം പ്രചാരണം നടത്താനാണ് അടുത്ത നീക്കം. പക്ഷെ ഇതിന് കേന്ദ്രസിപിഎം ഘടകത്തിന് താല്‍പര്യമില്ല. എന്നാല്‍ കേരളത്തിന്റെ കാര്യം കേരളത്തിലെ സിപിഎം തീരുമാനിക്കും എന്ന നിലപാടിലാണ് പിണറായി. കെ റെയില്‍ പദ്ധതിയെ കേരളം മുഴുവന്‍ പ്രചരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സിപിഎമ്മെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞുകഴിഞ്ഞു.

ഇതിനിടെ കല്ലിടലിന് സമ്മതം നല്‍കിയിട്ടില്ലെന്ന റവന്യു മന്ത്രി കെ. രാജന്റെ പ്രസ്തവാന കെ റെയിലിനെയും പിണറായിയെയും വെട്ടിലാക്കിയിട്ടുണ്ട്. എന്തായാലും കെ റെയിലിന് എതിരായ ജനാഭിപ്രായം ശക്തമായി ഉയരുകയാണ് കേരളത്തില്‍.

Tags: Prakash Karatമേധാ പട്കര്‍ബൃന്ദ കാരാട്ട്‌sitaram yechuryK railസില്‍വര്‍ ലൈന്‍ പദ്ധതിപരിസ്ഥിതി വിദഗ്ധന്‍Environmental Impact Assessmentസിപിഎം 23ാമത് കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ്Environmental impactsസില്‍വര്‍ലൈന്‍Pinarayi Vijayanകെറെയില്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്ത് കൊണ്ട് ഇറാന് നേരെയുള്ള ആക്രമണത്തെ മോദി അപലപിച്ചില്ല ?

Kerala

കേരളത്തിന്റെ സാമ്പത്തിക നില അത്ര ഭദ്രമല്ല ; ആഗ്രഹിച്ച വിധം എല്ലാം തീർക്കാൻ കഴിഞ്ഞിട്ടില്ല ; പിണറായി

Kerala

ദേശീയ വായനാ മഹോത്സവം ഉദ്ഘാടനം; ‘കൂടുതല്‍ സംസാരിച്ചാല്‍ മുഖ്യമന്ത്രിക്ക് ദേഷ്യം വരും’

Main Article

പിഡിപിയും ജമാഅത്തെയും പിന്നെ പിണറായിയും

.
Kerala

ഞാൻ വിദ്യാസമ്പന്നയായ യുവതി; മുഖ്യമന്ത്രിയുടെ മകളായതിനാല്‍ കേസില്‍പ്പെടുത്താന്‍ ശ്രമിക്കുന്നു: മറുപടി സത്യവാങ്മൂലവുമായി വീണ വിജയൻ

പുതിയ വാര്‍ത്തകള്‍

എല്ലാവരും ഒരുപോലെ ആഗ്രഹിച്ച പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

ചികിത്സയിലിരിക്കെ മരിച്ച 18 വയസ്സുകാരിക്ക് നിപ സ്ഥിരീകരിച്ചു: ജാഗ്രതാ നിർദ്ദേശം

ദേശീയ കായിക നയം 2025: യുവശക്തിയിലൂടെ വികസിത ഭാരതം

ആരോഗ്യ രംഗത്തെ തകര്‍ച്ചയുടെ രക്തസാക്ഷി

വനിതാ-ശിശു ശാക്തീകരണം സാങ്കേതിക പരിവര്‍ത്തനത്തിലൂടെ

വടക്കൻ കേരളത്തിൽ വരും ദിവസങ്ങളിലും ശക്തമായ മഴ: കാസർഗോഡ് വരെ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

ഷിക്കാഗോയിൽ ജനക്കൂട്ടത്തിനു നേരെ അജ്ഞാതൻ നടത്തിയ വെടിവയ്പിൽ 4 പേർ കൊല്ലപ്പെട്ടു

സംസ്ഥാനത്ത് ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

പ്രമേഹത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ കുമ്പളങ്ങ ഈ രീതിയിൽ കഴിക്കാം

കറുപ്പാ സ്വാമിക്ക് മദ്യവും മാംസവും നിവേദിച്ചിരുന്നത് നിർത്തിയതിന്റെ കാരണം ചരിത്രത്തിലൂടെ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies