കഴിവുള്ള വനിത സംവിധായികമാര്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചുകൊണ്ടിരിക്കുകയാണ്. തീമഴ തേന്‍ മഴ, സുന്ദരി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഡോ.മായയാണ് പുതിയതായി അരങ്ങേറ്റം കുറിച്ച വനിത സംവിധായിക. ഡോ.മായ സംവിധാനം ചെയ്യുന്ന ‘ഇപ്പോള്‍ കിട്ടിയ വാര്‍ത്ത’ എന്ന ചിത്രത്തിന്റെ ചിത്രീകരണം മന്നാറും പരിസരങ്ങളിലുമായി ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം പൂര്‍ത്തിയായി. വൈഗ ക്രിയേഷന്‍സിനു വേണ്ടി മനു ശങ്കര്‍, സുഷമ ഷാജി എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു.
മാന്നാര്‍ പൊതൂര്‍ ഗ്രാമത്തിലെ നീലഗിരി മഠത്തില്‍ നടക്കുന്ന ഒരു കൊലപാതകവും, അതിനെ ചുറ്റിപ്പറ്റിയുള്ള പോലീസ് അന്വേഷണവും, തുടര്‍ന്നുണ്ടാവുന്ന ഞെട്ടിക്കുന്ന സംഭവ പരമ്പരകളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഒരു സംഭവ കഥ തന്നെയാണ് സിനിമയാക്കുന്നത്. എനിക്ക് നേരിട്ടറിയാവുന്ന സംഭവങ്ങള്‍. അത് ജനങ്ങള്‍ക്ക് ഇഷ്ടമാവുന്ന രീതിയില്‍ അവതരിപ്പിക്കുകയാണെന്ന് സംവിധായിക പറയുന്നു.
പോലീസ് കമ്മിഷണര്‍ ദേവനാരായണനായി മനു ശങ്കറും, സാഹിത്യകാരി വസുന്ധരാ ദേവിയായി, വസുന്ധരാ ദേവിയും, വസുദ്ധരാദേവിയുടെ മകന്‍ ഇന്ദ്രജിത്തായി ആണ്‍വേഷത്തില്‍ സംവിധായിക ഡോ.മായയും, പൊതൂര്‍ ക്ഷേത്രത്തിലെ ദേവി ഭദ്രയായി ദേവി പൂരികയും മീത്തിലെ ശിവാനി തമ്പുരാട്ടിയായി ബറ്റി മോഹനും, ബ്രഹ്‌മദത്തനായി ഹരികൃഷ്ണന്‍ കോട്ടയവും വേഷമിടുന്നു.
മലയാള സിനിമയില്‍ ആദ്യമായി പരദേവതകള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന ആദ്യ ചിത്രമാണ് ഇപ്പോള്‍ കിട്ടിയ വാര്‍ത്ത. വൈഗ ക്രിയേഷന്‍സിന്റെ ബാനറില്‍ മനു ശങ്കര്‍, സുഷമ ഷാജി എന്നിവര്‍ നിര്‍മിക്കുന്ന ഇപ്പോള്‍ കിട്ടിയ വാര്‍ത്ത ഡോ.മായ സംവിധാനം ചെയ്യുന്നു. കഥ, തിരക്കഥ -സുഷമ ഷാജി, ഡോ.മായ, ക്യാമറ- വിസോള്‍, എഡിറ്റിംഗ്- ജിതിന്‍, ഗാനരചന- സുരേന്ദ്രന്‍ അമ്പാടി, ഡോ.മായ, സംഗീതം- വേദവ്യാസന്‍ മാവേലിക്കര, ഡോ.മായ, ആലാപനം- ബിജു മാങ്കോട്, സ്വാതി വിജയന്‍, ഡോ.മായ, പിആര്‍ഒ- അയ്മനം സാജന്‍.
മനു ശങ്കര്‍, വസുന്ധരാ ദേവി, ഡോ.മായ, ബറ്റി മോഹന്‍ സിങ്കപ്പൂര്‍,ദേവി പൂരിക, ദിവ്യ, നന്ദന, ഹരികൃഷ്ണന്‍ കോട്ടയം, ദില്‍ന, റിനു മലപ്പുറം, ഉദയന്‍ ,ജയകുമാര്‍, അഡ്വ.ബി.റ്റിജുമോന്‍ മാവേലിക്കര ,ജയിംസ് കിടങ്ങറ, പ്രകാശ്, കെ.പി.കണ്ണാടിശേരി, നിഹാകിക, ബാലസുരേഷ്, രാജേഷ് മാന്നാര്‍, സുരേഷ്, വൈഗ സന്തോഷ്, ബിനുമലപ്പുറം എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക