തിരുവനന്തപുരം : നഷ്ടപരിഹാരം വാഗ്ദാനം ചെയ്യുമ്പോള്‍ കെ റെയിലിനായി സ്ഥലം വിട്ടുകൊടുക്കാന്‍ പലരും തയ്യാറാണ്. എന്നാല്‍ ഇവരെ നുണ പറഞ്ഞ് ആളുകള്‍ തെറ്റിദ്ധരിപ്പിക്കുകയാണെ്ന് ഡിവൈഎഫ്ഐ. കെ റെയിലിനെ അനുകൂലിച്ച് വീടുകള്‍ കയറി ഇറങ്ങി പ്രചാരണം നടത്തുന്നതിനിടയിലാണ് ഡിവൈഎഫ്ഐയുടെ ഈ പ്രസ്താവന.
നഷ്ടപരിഹാരം നല്കാന് തയ്യാറെങ്കില്‍ കെ റെയിലിനായി സ്ഥലം വിട്ടു നല്കാന് ജനങ്ങള്‍ തയ്യാറാണ് എന്നാല്‍ ഇവരെ രാഷ്ട്രീയപരമായി തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് പറഞ്ഞു. കെ റെയിലിനെതിരെയുള്ള സിപിഎം പ്രസ്താവന മാധ്യമ സൃഷ്ടിയാണ്. വികസനത്തെ മുന്നില്‍ കണ്ടാണ് പദ്ധതി.
മുസ്ലിം ലീഗും ആര്‍എസ്എസും ഒത്തൊരുമിച്ചുള്ള നീക്കമാണ് പദ്ധതിക്കെതിരായ ജനങ്ങളുടെ നിലപാടുകള്‍ക്ക് പിന്നില്‍ ഉള്ളത്. രാഷ്ട്രീയ പ്രേരിതമായാണ് ജനങ്ങള്‍ പദ്ധതിക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നതെന്നും ഡിവൈഎഫ്ഐ കൂട്ടിച്ചേര്‍ത്തു.
കെ റെയിലിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ അരങ്ങേറുമ്പോള്‍ പദ്ധതിയെ അനുകൂലിച്ച് വീടുകള്‍ കയറി ഇറങ്ങി പ്രചാരണം നടത്താനാണ് ഡിവൈഎഫ്ഐയുടെ തീരുമാനം. അതിരടയാള കല്ലുകള്‍ സ്ഥാപിക്കുമ്പോള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ ഡിവൈഎഫ്ഐ പ്രചാരണം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം എറണാകുളം ചോറ്റാനിക്കരയില്‍ ഡിവൈഎഫ്ഐ കെ റെയില്‍ അനുകൂല പ്രചാരണ പരിപാടികള്‍ നടത്തിയിരുന്നു.
അതേസമയം ഇന്ന് കെ റെയില്‍ കല്ല് സ്ഥാപിക്കുന്നതിനിടെ എറണാകുളം മാമലയിലും കോട്ടയം നാട്ടാശ്ശേരിയിലും സംഘര്‍ഷം ഉടലെടുത്തു. നട്ടുകാര്‍ സര്‍വ്വേ ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച കല്ല് പിഴുത് മാറ്റി. പ്രതിഷേധക്കാര്‍ ആത്മഹത്യാ ഭീഷണി ഉള്‍പ്പടെ മുഴക്കിയതോടെ പ്രദേശത്ത് ആംബുലന്‍സ് ഉള്‍പ്പടെ വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: