കോട്ടയം: പെട്രോള്‍, ഡിസല്‍ വിലക്കൊപ്പം വാഹനങ്ങളുടെ വിവിധ സേവനങ്ങളുടെ നിരക്കും കുത്തനെ കൂട്ടി. വില വര്‍ദ്ധന പത്തിരട്ടി വരെയാണ്. രജിസ്ട്രേഷന് പുതുക്കുന്നതിനും, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനും തുക കുത്തനെ കൂട്ടുകയാണ്. ഇത് വാഹന ഉമകളില്‍ ഭയം ഉണ്ടാക്കുന്നുണ്ട്.
ആയിരം രൂപയില്‍ താഴെയായിരുന്ന പല സേവനങ്ങളുടെ നിരക്ക് പതിനായിരങ്ങളില്‍ എത്തി. ഏപ്രില്‍ ഒന്ന് മുതല്‍ നിരക്ക് പ്രപല്യത്തില് വരും. രജിസ്ട്രേഷന് പുതിക്കാനും ഫിറ്റ്നസ് സര്ട്ടിഫിക്കറ്റിനുമുളള പിഴത്തുകയും വര്‍ദ്ധപ്പിച്ചിട്ടുണ്ട്. പിഴ കൂടാതെ അടക്കുക എന്ന ലക്ഷ്യവെച്ചാണ് ഇത് വര്ദ്ദപ്പിച്ചത്. ടൂവീലര്‍, കാര്‍, മറ്റു നോണ്‍ ട്രാന്‍സ്പോര്‍ട്ട് വെഹിക്കിള്‍(എന്‍.ടി.വി) നിലിവില്‍ രിജിസ്ട്രേഷന് മൂന്ന് മാസം വരെ വൈകിയാല്‍ 100 രൂപ, ആറ് മാസം വരെ 200, ആറ് മാസത്തിന് മുകളില്‍ 300 രൂപ.
ഇരുചക്രവഹനങ്ങള്ക്ക് പ്രതിമാസം 300 രൂപ, മറ്റ് എന്‍.ടി.വികള്‍ക്ക് പ്രതിമാസം 500 രൂപ. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന്, ടൂവീലര്‍, ഓട്ടോറിക്ഷ എന്നിവയ്ക്ക് നിലവില്‍ പ്രതിമാസം 100രൂപ, മോട്ടോര്‍ കാബ് പ്രതിമാസം 150, മറ്റു ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ പ്രതിമാസം 200 രൂപ ഇവയ്ക്ക് പുറമെ ഫിറ്റ്നസ് എടുക്കന്‍ വൈകിയാല്‍ 50 രൂപ പഴയടക്കേണ്ടിവരും.
വര്‍ദ്ധന ഇങ്ങനെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: