കോട്ടയം: 4 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ സഹകരണ ബാങ്കുകള്‍ ഇന്നും നാളെയും പ്രവര്‍ത്തിക്കണമെന്ന് സഹകരണവകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍ദ്ദേശിച്ചു. ഇന്ന് അവധിയുളള സ്ഥാപനങ്ങളും തുറക്കാമെന്ന് സഹകരണ രജിസ്ട്രാര്‍ അറിയിച്ചു.
നാലാം ശനിയും ഞായറും പിന്നാലെ വരുന്ന തിങ്കള്‍ ചൊവ്വ ദിവസങ്ങള്‍ ദേശീയ പണിമുടക്കും ആയതാനാലാണ് സഹകരണബാങ്കുകള്‍ ഇന്നും നാളെയും പ്രവര്‍ത്തിക്കാന്‍ നിർദ്ദേശം നല്‍കിയത്. ബാങ്ക് ജീവനക്കാരുടെ ഒന്‍പത് സംഘടകളില്‍ മൂന്നെണ്ണവും പണിമുടക്കുന്നുണ്ട്. ബാങ്ക് ജിവനക്കാരില്‍ ഭൂരി ഭാഗവും ആ സംഘടനകളില്‍ അംഗങ്ങളാണ് അതിനാല്‍ ബാങ്ക് പ്രവര്‍ത്തനങ്ങള്‍ താളം തെറ്റും.
സഹകരണ ബാങ്കുകള്‍, ഗ്രാമീണ്‍ ബങ്കുകള്‍, ദേശസാല്‍കൃത ബാങ്കുകള്‍ എന്നിവ പണിമുടക്കിന്റെ ഭാഗമാകും.എന്നല്‍ പുതുതലമുറ ബാങ്കുകളായ എച്ച്ഡി എഫ്‌സി, ഐസിഐസി ബാങ്ക് എന്നിവ പ്രവര്‍ത്തിക്കും. 30.31 തീയതികളില്‍ ബാങ്ക് പ്രവര്‍ത്തിക്കും,ഏപ്രില്‍ ഒന്നിന് വാര്‍ഷി കണക്കെടുപ്പ് പ്രമാണിച്ച് ബാങ്കുകള്‍ വീണ്ടും പ്രവര്‍ത്തിക്കില്ല. പിന്നീട് ഏപ്രില്‍ രണ്ടിന് വീണ്ടും തുറക്കും.
ഈ ആഴ്‌ച്ച മൂന്ന് ദിവസങ്ങള്‍ മാത്രമാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: