ഭാരതീയ റിസര്‍വ്വ് ബാങ്കില്‍ പരസ്യനമ്പര്‍ 2/2021-22, 3/2021-22 പ്രകാരം വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റിനായി അപേക്ഷകള്‍ ക്ഷണിച്ചു. ആകെ 303 ഒഴിവുകളുണ്ട്. ഓരോ തസ്തികയിലും ലഭ്യമായ ഒഴിവുകള്‍ ചുവടെ-
1) ഓഫീസേഴ്സ്-ഗ്രേഡ് ബി (ഡിആര്‍), ജനറല്‍ പിവൈ, ഒഴിവുകള്‍ 238.
2) ഓഫീസേഴ്സ്-ഗ്രേഡ് ബി (ഡിആര്‍)- ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക് ആന്റ് പോളിസി റിസര്‍ച്ച് (ഡിഇപിആര്‍) പിവൈ-31
3) ഓഫീസേഴ്സ്-ഗ്രേഡ് ബി(ഡിആര്‍)-ഡിപ്പാര്‍ട്ടുമെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് (ഡിഎസ്ഐഎം) പിവൈ-25.
4) അസിസ്റ്റന്റ് മാനേജര്‍-രാജ്ഭാഷ. പിവൈ-ഒഴിവുകള്‍-6
5) അസിസ്റ്റന്റ് മാനേജര്‍-പ്രോട്ടോകോള്‍ & സെക്യൂരിറ്റി-പിവൈ-3.
യോഗ്യതാ മാനദണ്ഡങ്ങള്‍, സംവരണം, സെലക്ഷന് നടപടികള്‍, ശമ്പളം, ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.rbi.org.in ല്‍ മാര്‍ച്ച് 28 ന് പ്രസിദ്ധീകരിക്കും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ ഓണ്‍ലൈനായി മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 18 വൈകിട്ട് 6 മണിവരെ സമര്‍പ്പിക്കാവുന്നതാണ്.
ഓഫീസര്‍ ഗ്രേഡ് ബി(ഡിആര്‍) ജനറല്‍ തസ്തികയിലേക്കുള്ള ഒന്നാംഘട്ടം ഓണ്‍ലൈന്‍ പരീക്ഷ മേയ് 28 നും രണ്ടാംഘട്ടം ഓണ്‍ലൈന്‍/എഴുത്ത് പരീക്ഷ ജൂണ്‍ 25 നും ദേശീയതലത്തില്‍ നടത്തും.
ഓഫീസര്‍ ഗ്രേഡ്ബി(ഡിആര്‍) ഡിഇപിആര്‍/ഡിഎസ്ഐഎം തസ്തികകളിലേക്കുള്ള ആദ്യഘട്ടം ഓണ്‍ലൈന്‍ പരീക്ഷ ജൂലൈ രണ്ടിനും രണ്ടാംഘട്ടം പേപ്പര്‍ രണ്ടും മൂന്നും ഓണ്‍ലൈന്‍/എഴുത്ത് പരീക്ഷകള്‍ ഓഗസ്റ്റ് 6 നും നടത്തുന്നതാണ്.
അസിസ്റ്റന്റ് മാനേജര്‍- രാജ്ഭാഷ & പ്രൊട്ടകോള് ആന്റ് സെക്യൂരിറ്റി തസ്തികകളിലേക്കുള്ള ഓണ്‍ലൈന്‍/എഴുത്തുപരീക്ഷകള്‍ മേയ് 21 ന് നടത്തും. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: