വാഷിങ്ടണ്‍ : ഇന്ത്യന്‍ വംശജനായ വ്യോമസേന ഉദ്യോഗസ്ഥന് ഔദ്യോഗിക കൃത്യനിര്വഹണസമയത്തും ഹിന്ദു മാതാചാരത്തിന്റെ ഭാഗമായുള്ള കുറി നെറ്റിയില്‍ തൊടാന്‍ അനുമതി നല്കി അമേരിക്കന്‍ വ്യോമസേന. ഗുജറാത്ത് സ്വദേശിയായ ദര്ശന് ഷാ എന്ന ഉദ്യോഗസ്ഥനാണ് യുഎസ് വ്യോമസേനയുടെ പ്രത്യേക അനുമതി ലഭിച്ചിരിക്കുന്നത്.
യുഎസില്‍ സ്ഥിര താമസമായ ദര്ശന് എഫ്ഇ വാറന്‍ എയര്‍ഫോഴ്സ് ബേസിലെ ഉദ്യോഗസ്ഥനാണ്. യുഎസ് വ്യോമസേനയില്‍ ജോലിക്ക് ചേര്‍ന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് അദ്ദേഹത്തിന് ഡ്യൂട്ടിയിലിരിക്കേയും മതാചാരം തുടരാമെന്ന് പ്രത്യേക അനുമതി ലഭിക്കുന്നത്.
ദര്ശന് കുറി തൊടാന്‍ അനുമതി നല്കിയ യുഎസ് വ്യോമസേനയ്ക്ക് സമൂഹ മാധ്യമങ്ങളില്‍ നിരവധി പേരാണ് പ്രശംസയുമായി എത്തിയത്. അമേരിക്കന്‍ വ്യോമസേനയുടെ ചരിത്ത്രതില്‍ തന്നെ ഇത് ആദ്യത്തെ സംഭവമാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: