ചെങ്ങന്നൂര്‍: മന്ത്രിയുടെയും ബന്ധുക്കളുടെയും സ്ഥലം സംരക്ഷിക്കാന്‍ സില്‍വര്‍ ലൈന്‍ പദ്ധതിരേഖ തിരുത്തിയതോടെ കൊഴുവല്ലൂര്‍ ക്ഷേത്രത്തിലെ പുരാതനമായ കാവും സര്പ്പസങ്കേതവും പൊളിച്ച് മാറ്റും. തങ്ങളുടെ സ്വന്തം വിശ്വാസഭൂമിയില്‍ കല്ലിടാന്വരുന്നവരെ എതിര്‍ക്കാന്‍ നിരവധിയാളുകളാണ് ക്ഷേത്രഭൂമിയില്‍ കാത്തിരിക്കുന്നത്.
പ്രതിഷേധവുമായി രംഗത്തുള്ള ഭക്തരോട് പ്രതികാരമനോഭാവമാണ് അധികൃതര്‍ കാട്ടുന്നത്. ഇതിനായി ക്ഷേത്രത്തിന് സമീപം സ്ഫോടക വസ്തുക്കള്‍ അടക്കം നിക്ഷേപിച്ചു. ക്ഷേത്ര പരിസരത്തു നിന്നും എകദേശം 300 മീറ്റര്‍ അകലെ റബ്ബര്‍ തോട്ടത്തില്‍ നിന്നും പടക്കം കണ്ടെത്തിയ സംഭവമാണ് വിശ്വാസികളുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ നോക്കുന്നത്. വിഷയത്തില്‍ സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം നടത്തി യഥാര്‍ത്ഥ കുറ്റക്കാരെ കണ്ടെത്തണമെന്ന് ക്ഷേത്രം ഭാരവാഹികളും മറ്റ് ഹൈന്ദവ സംഘടനകളും വ്യക്തമാക്കി.
കെ-റെയില്‍ സര്‍വ്വേയുടെ പേരില്‍ കടുത്ത ആശങ്കയാണ് പ്രദേശത്ത് നിലനില്‍ക്കുന്നത്. അതിപുരാതനമായ ക്ഷേത്രത്തിന്റെ നാഗത്തറയും കാവും സര്‍വ്വേ പരിധിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്തയെ തുടര്‍ന്ന് സ്ത്രീകള്‍ ഉള്‍പ്പടെയുള്ള നൂറുകണക്കിന് വിശ്വാസികള്‍ കഴിഞ്ഞ ദിവങ്ങളില്‍ ക്ഷേത്ര പരിസരത്ത് തടിച്ച് കുടിയിരുന്നു. വിശ്വാസികളുടെ കടുത്ത എതിര്‍പ്പ് ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞതോടെ ഈ ഭാഗത്തെ സര്‍വ്വേ നടപടികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ചെങ്ങന്നുര്‍ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രദേശത്തെത്തി ദുരൂഹമായ രീതിയില്‍ നീരീക്ഷണം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: