കണ്ണൂര്‍: കണ്ണൂരില്‍നിന്ന് ഒന്നരക്കോടിയോളം രൂപ വിപണിവില വരുന്ന എം.ഡി.എം.എ. ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് പിടിച്ച കേസിലെ പ്രതി അന്‍സാരി സജീവ എസ്ഡിപിഐ പ്രവര്‍ത്തകനെന്ന് പോലീസ്. ഇയാള്‍ക്കൊപ്പം അറസ്റ്റിലായ ഭാര്യ ശബ്നയുടെ യഥാര്‍ത്ഥ പേര് ആതിര എന്നാണ്. ഭാര്യ ശബ്ന എന്ന ആതിരയുടെ സഹോദരന് ആദര്‍ശും മുമ്പ് അന്‍സാരിയോടൊപ്പം മയക്കുമരുന്ന് കടത്ത് സംഘത്തിലുണ്ടായിരുന്നു. ഈ ബന്ധംവെച്ച് അന്‍സാരി ഈ വീട്ടില്‍ നിത്യസന്ദര്‍ശകനായി. അങ്ങനെ, ആതിരയുമായി പ്രണയത്തിലുമായി. ഇവര്‍ വീട്ടില്‍നിന്ന് ഒളിച്ചോടി വിവാഹിതരായി. ആതിര മതംമാറി ശബ്ന എന്ന പേര് സ്വീകരിച്ചു. 11 വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. രണ്ട് മക്കളുണ്ട്. ആതിരയെ മറയാക്കിയാണ് ലഹരിക്കട്ടവടം നടത്തിവന്നത്. ഇതു വേണ്ടെന്ന് താന്‍ പല തവണ പറഞ്ഞതാണെന്ന് അറസ്റ്റിലായ ശേഷം സ്റ്റേഷനില്‍ ഇരുന്ന് പൊട്ടിക്കരഞ്ഞ് ശബ്ന പറയുന്നുണ്ടായിരുന്നു. അന്‍സാരി പത്താം ക്ലാസുവരെയേ പഠിച്ചിട്ടുള്ളൂ. ശബ്ന പ്ലസ് ടു വരെയും.
അതേസമയം, പോലീസ് സ്റ്റേഷനിലെ ജനാലക്കമ്പിയില്‍ തലയിടിച്ചും പൊട്ടിക്കരഞ്ഞും ബഹളമുണ്ടാക്കിയും മയക്കുമരുന്ന് കേസ് പ്രതിയായ സി.സി.അന്‍സാരിയുടെ പരാക്രമം നാടകീയ സംഭവങ്ങള്‍ക്കിടയാക്കി കേസില്‍ ഇനിയും അറസ്റ്റുണ്ടാകുമെന്നും മയക്കുമരുന്ന് വിപണനസംഘത്തിലെ മറ്റുചിലരെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചെന്നും കണ്ണൂര്‍ അസി. കമ്മിഷണര്‍ പി.പി.സദാനന്ദന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: